»   » കിടു എന്ന് പറഞ്ഞാല്‍ കിക്കിടു, ആനന്ദത്തെ കുറിച്ച് സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നു

കിടു എന്ന് പറഞ്ഞാല്‍ കിക്കിടു, ആനന്ദത്തെ കുറിച്ച് സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. കൊച്ചിയില്‍ മള്‍പ്ലക്‌സുകളില്‍ ആറ് സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. എല്ലായിടത്തും ഹൗസ്ഫുള്‍ ഷോകളായിരുന്നു. 6.45 ലക്ഷം രൂപയാണ് ചിത്രത്തിന് ആദ്യം ദിവസം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ലഭിച്ചത്.

സിനിമാ താരങ്ങളും ചിത്രം കണ്ടിട്ട് തന്റെ അഭിപ്രായം പറഞ്ഞു. തികഞ്ഞ ആനന്ദത്തോടെ പറയട്ടെ ആനന്ദം തുടക്കം മുതല്‍ അവസാനം വരെ ആനന്ദദായകം. എന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ആനന്ദം സിനിമ താരങ്ങള്‍ പറഞ്ഞത് ഇങ്ങനെ. തുടര്‍ന്ന് വായിക്കൂ...

കിടു എന്ന് പറഞ്ഞാല്‍ കിക്കിടു

തുടക്കം മുതല്‍ അവസാനം വരെ ചിത്രം ആനന്ദദായകമായിരുന്നു. സംവിധായകന്‍ ഗണേഷ് രാജിന്റെ എഴുത്തും ചെയ്വനയും കിടു എന്ന് പറഞ്ഞാല്‍ കിക്കിടു. ഛായാഗ്രാഹണം, എഡിറ്റിങ്, ഡിസൈനിങ് എന്നിവയെ കുറിച്ചും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ജൂഡ് ആന്റണി

ആനന്ദം കണ്ടിട്ട് സംവിധായകനും നടനുമായ ജൂഡ് ആന്റണി പറഞ്ഞത്.

അനില്‍ രാധകൃഷ്ണ മേനോന്‍

സംവിധായകന്‍ അനില്‍ രാധകൃഷ്ണ മേനോനും ആനന്ദം കണ്ടിട്ട് അഭിപ്രായം പറഞ്ഞു. നിര്‍മാതാവ് വിനീത് ശ്രീനിവാസനും സംവിധായകന്‍ ഗണേഷിനും അഭിനന്ദനമറിയിച്ചു.

അജു വര്‍ഗീസ്

പുതുമുഖങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അജുവിന്റെ പ്രതികരണം. നിര്‍മാതാവ് വിനീതിനും സംവിധായകന്‍ ഗണേഷ് രാജിനെയും അഭിനന്ദനം അറിയിച്ചു.

കുഞ്ചാക്കോ ബോബന്‍

പുതുമുഖങ്ങളെ മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരിച്ചത്.

English summary
Anandam malayalam movie celebrity review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam