»   » വിനീതിന്റെ ആദ്യ നിര്‍മാണത്തിലെ ആനന്ദം, സംവിധാനം ഗണേഷ് രാജ്, ട്രെയിലര്‍ കാണൂ..

വിനീതിന്റെ ആദ്യ നിര്‍മാണത്തിലെ ആനന്ദം, സംവിധാനം ഗണേഷ് രാജ്, ട്രെയിലര്‍ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

വിനീതിന്റെ ആദ്യ നിര്‍മാണത്തിലെ ആനന്ദത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഗണേഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളില്‍ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ് രാജ്.

വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യൂ, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

സംവിധായകന്‍-ഗണേഷ് രാജ്

നവാഗതനായ ഗണേഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളില്‍ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ് രാജ്.

നിര്‍മാണം

വിനീത് ശ്രീനിവാസന്റെ ആദ്യ നിര്‍മാണത്തിലെ ചിത്രമാണ് ആനന്ദം. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രാഹണം

നേരം, പ്രേമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

സംഗീതം

സച്ചിന്‍ വാര്യര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും.

ട്രെയിലര്‍ കാണൂ..

ആനന്ദത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Anandam malayalam movie trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam