»   » അനന്യ എവിടേയും പോയിട്ടില്ല!!! ശക്തമായ കഥാപാത്രവുമായി അനന്യ വരുന്നു

അനന്യ എവിടേയും പോയിട്ടില്ല!!! ശക്തമായ കഥാപാത്രവുമായി അനന്യ വരുന്നു

Posted By: Karthi
Subscribe to Filmibeat Malayalam

പോസിറ്റീവ് എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ അനന്യ ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായി പ്രേക്ഷക മനസിലേക്ക് ചേക്കേറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അനന്യ സജീവമായി. 

ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!

ജീത്തു ജോസഫിനെ തേടി ഷാരുഖ് ഖാന്റെ സംവിധായകന്‍!!! ഇനി ബോളിവുഡിലേക്ക്???

രണ്ട് വര്‍ഷമായി സിനിമയില്‍ അനന്യ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ ശക്തമായ കഥാപാത്രവുമായി അനന്യ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്.

ബീഫ് വിളമ്പി പ്രതിഷേധിക്കുന്നവരേ....സുരേന്ദ്രന്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്!! ഇതാണ് അവസ്ഥ!! 

ടിയാന്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാനിലൂടെയാണ് അനന്യ തിരിച്ചെത്തുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായിക കഥാപാത്രമാണ് അനന്യക്ക്. കരിയറില്‍ നിര്‍ണായകമാകാവുന്ന കഥാപാത്രമാണ് അനന്യക്ക്.

മുരളീ ഗോപിയുടെ തിരക്കഥ

മുരളീ ഗോപിയുടെ തിരക്കഥയില്‍ ജിഎന്‍ കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്യുന്നത്. കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് കൃഷ്ണകുമാര്‍ ടിയാനുമായി എത്തുന്നത്. രണ്ട് ചിത്രങ്ങളിലും ഇന്ദ്രജിത്തായിരുന്നു നായകന്‍. കാഞ്ചിയില്‍ മുരളി ഗോപി പ്രതിനായകനായിരുന്നു.

കേരളത്തിന് പുറത്ത് ചിത്രീകരണം

കേരളത്തിന് പുറത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹൈദ്രബാദ്, മുംബൈ, പൂനെ, ബദ്രിനാഥ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പത്മപ്രിയ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.

ഉറുമ്പകള്‍ ഉറങ്ങാറില്ല

ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രമാണ് അനന്യ ഒടുവിലഭിനയിച്ച മലയാള ചിത്രം. ചിത്രത്തില്‍ അനന്യയായിരുന്നു നായിക.

ശ്രദ്ധിക്കപ്പെട്ട നാടോടികള്‍

ശശികുമാറിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്ത ചിത്രമായിരുന്നു നാടോടികള്‍. അനന്യയുടെ ആദ്യ തമിഴ് ചിത്രം. അനന്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു, ഒപ്പം അനന്യയും. പിന്നീട് കന്നട, തെലുങ്ക് ചിത്രങ്ങിലും അനന്യ നായികയായി.

സംസ്ഥാന പുരസ്‌കാരം

സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയാണ് ദൂരെ എന്ന ടെലിഫിംലിമില്‍ അനന്യ അഭിനയിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ടെലിഫിലിമിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അനന്യക്ക് ലഭിച്ചു.

വിവാഹത്തിന് ശേഷവും സജീവം

തൃശൂര്‍ സ്വദേശിയായി ആഞ്ജനേയനുമായി 2012ലായിരുന്നു അനന്യയുടെ വിവാഹം. വിവാഹത്തിന് ശേഷവും അനന്യ അഭിനയം തുടര്‍ന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും അനന്യ വേഷമിട്ടു.

അനന്യയുടെ കൂടുതൽ ചിത്രങ്ങൾ കാണാം...

English summary
After two years gap Ananya back to Malayalam movie with a strong character in Tiyaan. Prithviraj and Indrajith are playing the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam