»   » അനന്തപത്മനാഭന്‍ രണ്ടാമത്തെ ചിത്രത്തിനൊരുങ്ങുന്നു

അനന്തപത്മനാഭന്‍ രണ്ടാമത്തെ ചിത്രത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
August Club
പത്മരാജന്റെ കാലമെന്നത് മലയാളചലച്ചിത്രലോകത്തിന്റെ സുവര്‍ണകാഘട്ടമായിരുന്നു. എത്രയെത്ര മനോഹരമായ ചിത്രങ്ങളാണ് പത്മരാജന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇത്രയും വലിയ പ്രതിഭയായ ഒരാളുടെ മകനായിരുന്നിട്ടും അനന്തപത്മനാഭന് ചലച്ചിത്രലോകത്ത് എത്രയെളുപ്പം സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടിവി ചാനല്‍ രംഗത്ത് സജീവമാണെങ്കിലും ഏറെ വൈകി ഇപ്പോള്‍ ഓഗസ്റ്റ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അനന്തപത്മനാഭന് ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞത്.

പത്മരാജന്റെ മകന്റെ തിരക്കഥയെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷകളോടെയാണ് മലയാളം ഓഗസ്റ്റ് ക്ലബ്ബിനെ സമീപിച്ചത്. എന്നാല്‍ മികച്ചൊരു ഫീഡ്ബാക്ക് ചിത്രത്തിന് ലഭിച്ചിട്ടില്ല. താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ അവതരണത്തില്‍ പാളിച്ചകളുണ്ടെന്നാണ് പരക്കെ വിമര്‍ശനമുയര്‍ന്നത്.

ഓഗസ്റ്റ് ക്ലബ്ബിന്റെ വിധി എന്തായാലും അനന്തപത്മനാഭന്‍ ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിന്റെ ജോലികളിലേയ്ക്ക് കടന്നുകഴിഞ്ഞു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് അനന്തപത്മനാഭന്റെ അടുത്ത രചന. ആദ്യ ചിത്രം പോലെ ആയിരിക്കില്ല അടുത്തതെന്നും ഏതെങ്കിലും പ്രത്യേക ശ്രേണിയില്‍ത്തന്നെ സിനിമ ചെയ്യുന്നതില്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും അനന്തന്‍ പറയുന്നു. ബാബു ജനാര്‍ദ്ദനനുമൊത്തുള്ള ചിത്രം വ്യത്യസ്തമായിരിക്കുമെന്നും പക്ഷേ അതൊരു കുടുംബചിത്രമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
reat film personality Padmarajan's son Ananthapadmanabhan to team up with director Babu Janardhanan for his next film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam