കോക്ടോയ്‌ലുമായി അനന്യ തമിഴിലേക്ക് പോകുന്നു

By Aswathi

മലയാളത്തിലും തമിഴിലും ഒരുപോലെ അഭിനയിക്കുന്ന താരമാണ് അനന്യ. എന്നാല്‍ നടിയെന്ന നിലയില്‍ അനന്യയെ വളര്‍ത്തിയത് തീര്‍ത്തും തമിഴ് സിനിമകളാണ്. കൂടുതല്‍ സ്വീകാര്യത കിട്ടിയതും ശക്തമായ നായിക വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതും തമിഴില്‍ തന്നെ. അപ്പോള്‍ താരം പറയുന്നതാണ് ശരി. അനന്യയ്ക്ക് കൂടുതല്‍ കംഫര്‍ട്ടബളായി തോന്നിയത് തമിഴ് സിനിമാ ഇന്റസ്ട്രിയാണത്രെ.

പ്രണയവും വിവാഹ വാര്‍ത്തകളും കേസുമെല്ലാമായി സിനിമയില്‍ നിന്ന് കുറച്ചകലം പാലിച്ച അനന്യ ശക്തമായ വേഷങ്ങളിലൂടെ വീണ്ടും തിരിച്ചുവരികയാണ്. ദിലീപ് നായകനായ നാടോടി മന്നിലൂടെ ആ തിരിച്ചുവരവ് അറിയിച്ചു. എന്നാല്‍ അതത്ര ഏശാത്ത സ്ഥിതിക്ക് തമിഴില്‍ ഒരു കൈ നോക്കാനാണ് ഇനി താരത്തിന്റെ തീരുമാനം. മലയാളത്തില്‍ സാമാന്യ വിജയം നേടിയ കോക്ടെയ്‌ലിന്റെ തമിഴ് പതിപ്പുമായാണ് വീണ്ടും അനന്യ തമിഴിലേക്ക് പോകുന്നത്.

Ananya

അതിഥി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് നന്ദയാണ്. നികേഷ് റാമാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തിയ അഴകിയ തമിഴ് മകന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ഭരതനാണ് അതിഥി സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ അടുത്ത റിലീസിങ് ചിത്രമായ വീരത്തിന് സംഭാഷണമെഴുതിയതും ഭരതനാണ്. ഭരദ്വാജാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X