നായികയായി അനന്യ വീണ്ടും
മലയാളത്തിലും തമിഴിലും പല മികച്ച ചിത്രങ്ങളും ചെയ്ത അനന്യ കുറച്ചുകാലമായി സിനിമയില്‍ സജീവമല്ല. ഇപ്പോള്‍ റിലീസിന് തയ്യാറായിരിക്കുന്ന അനന്യ അഭിനയിച്ചിരിക്കുന്ന ഏക ചിത്രം 100ഡിഗ്രി സെല്‍ഷ്യസ് ആണ്. ഏറെനാളുകളായി അനന്യയുടെ ചിത്രങ്ങളൊന്നും വരാതിരിക്കുന്നത് അനന്യ അഭിനയം നിര്‍ത്തിയോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയരാന്‍കാരണമാക്കിയിരുന്നു.
എന്നാല്‍ താന്‍ അഭിനയമൊന്നും നിര്‍ത്തിയിട്ടില്ലെന്നും മികച്ച കഥാപാത്രങ്ങളെ ലഭിക്കാത്തതിനാലാണ് സിനിമയുടെ എണ്ണം കുറഞ്ഞതെന്നും അനന്യ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ അനന്യയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, താരം വീണ്ടുമൊരു ചിത്രത്തില്‍ നായികയായി എത്തുകയാണ്. കല്യാണിസം എന്ന് പേരിട്ടിരിക്കുന്ന കുടുംബചിത്രത്തിലാണ് അനന്യ നായികയായി എത്തുന്നത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അനന്യ അഭിനയിക്കുക.
ദുബയില്‍ സ്ഥിരതാമസമാക്കിയൊരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നായികാപ്രാധാന്യമുള്ള ചിത്രമായതുകൊണ്ടുതന്നെ അനന്യയ്ക്ക് ഏറെക്കാലത്തിന് ശേഷം ലഭിച്ച ശക്തമായൊരു കഥാപാത്രമായിരിക്കുമിതെന്നകാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











