»   » അനന്യയുടെ വിവാഹം പ്രതിസന്ധിയില്‍?

അനന്യയുടെ വിവാഹം പ്രതിസന്ധിയില്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/ananya-wedding-plans-go-bust-2-aid0032.html">Next »</a></li></ul>
Ananya-Anjaneyan engagement
ആഘോഷമായി നടന്ന വിവാഹനിശ്ചത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നടി അനന്യയും പ്രതിശ്രുത വരന്‍ ആഞ്ജനേയനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ടുകള്‍. അനന്യയുടെ പിതാവ് ആഞ്ജനേയനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതായാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിസ്സിനസ്സുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനും അനന്യയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ അനന്യയുടെയും ആഞ്ജനേയന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

തന്റേത് പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച കല്യാണം തന്നെയാണിതെന്നും അനന്യ മാധ്യങ്ങളോട് വ്യക്തമാക്കിയിരുന്നു. അഞ്ച് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ മിക്കവാറും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ വിവാഹം ഉണ്ടാകുയുള്ളൂവെന്നും നടി പറഞ്ഞിരുന്നു.

തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ ആഞ്ജനേയന്‍ ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണ്. ആഞ്ജനേയനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനന്യയുടെ മാതാപിതാക്കള്‍ ഉന്നയിച്ചിരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത പേജില്‍
ആഞ്ജനേയന്റേത് രണ്ടാം വിവാഹം

<ul id="pagination-digg"><li class="next"><a href="/news/ananya-wedding-plans-go-bust-2-aid0032.html">Next »</a></li></ul>
English summary
On the eve of Valentine's Day, actress Ananya's hopes of tying the knot have gone awry. It's been just a few days after exchanging rings that the Ananya-Anjaneyan relation met with a jerk. The actor's father approached the police alleging that Anjaneyan tried to hide the fact that he was married earlier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam