ദുല്‍ഖറിന് ഫോട്ടോഷോപ്പ് പിറന്നാള്‍ ആശംസയുമായി അനാര്‍ക്കലി! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ദുല്‍ഖര്‍ സല്‍മാന്റെ 34ാം ജന്മദിനം കഴിഞ്ഞ ദിവസം ആരാധകരും സഹതാരങ്ങളും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. നിരവധി പേരാണ് കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും എല്ലാം താരങ്ങള്‍ പ്രിയപ്പെട്ട ഡിക്യൂവിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. കൂട്ടത്തില്‍ നടി അനാര്‍ക്കലി മരക്കാരുടെതായി വന്ന ആശംസാ പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന് രസികന്‍ ഫോട്ടോഷോപ്പ് പിറന്നാള്‍ ആശംസയുമായിട്ടാണ് അനാര്‍ക്കലി എത്തിയിരുന്നത്.

dulquer-anarkali-

ദുല്‍ഖറിനൊപ്പം തന്റെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് വെച്ചാണ് അനാര്‍ക്കലിയുടെ ആശംസ. എല്ലാവരും എന്നോട് ചോദിക്കുന്നു എന്തുക്കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസിക്കാതെന്ന്. മറ്റുളളവര്‍ അദ്ദേഹത്തിനാപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ആസൂയ തോന്നി. എന്നോടാ കളി, പിറന്നാള്‍ ആശംസകള്‍ ദുല്‍ഖര്‍ സല്‍മാന്‍. താങ്കളോടൊപ്പമുളള ഒരു യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

ഫോട്ടോഷോപ്പ് ചിത്രം പങ്കുവെച്ച് അനാര്‍ക്കലി മരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആനന്ദം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. പിന്നാലെ വിമാനം, ഉയരെ, മന്ദാരം, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. അഭിനേതാവിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് നടി. അതേസമയം പിറന്നാള്‍ ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അധികപേരും അയച്ച ആശംസാ കുറിപ്പുകളെല്ലാം നടന്‍ പങ്കുവെച്ചിരുന്നു.

കുഞ്ഞിക്കയുടെ പിറന്നാളിന് കഴിഞ്ഞ ദിവസം പുതിയ ചിത്രങ്ങളും ടീസറും പാട്ടുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ദുല്‍ഖറിന്റെതായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുറുപ്പിന്റെ ടീസറും ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. പിന്നാലെ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ പാട്ടും റിലീസ് ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ ദുല്‍ഖര്‍ നായകനാവുന്ന ഒരു തെലുങ്ക് ചിത്രത്തിന്റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നിരുന്നു.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X