അനാര്‍ക്കലിയുടെ അമല പ്രൊമോ സോംഗ് ശ്രദ്ധേയമാവുന്നു! ഗോപി സുന്ദറിന്റെ ഈണത്തില്‍ നടിയുടെ പാട്ട്!
ആനന്ദം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു അനാര്‍ക്കലി എത്തിയിരുന്നത്. ആനന്ദത്തിനു ശേഷം പൃഥ്വിരാജിനൊപ്പമുളള വിമാനം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
വിമാനത്തിനു ശേഷം അനാര്‍ക്കലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് അമല. മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അമലയുടെതായി ഒരു പ്രൊമോ സോംഗ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഗോപീസുന്ദറിന്റെ ഈണത്തില്‍ അനാര്‍ക്കലി തന്നെ പാടിയൊരു പാട്ടിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ 'ഒരുത്തി ഒരുത്തി' എന്നു തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. അമലയിലെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. വീഡിയോയില്‍ ഗാനത്തിനൊപ്പം വിഷ്വലൈസേഷനും മികച്ചുനില്‍ക്കുന്നുണ്ട്.
നവാഗതനായ നിഷാദ് ഇബ്രാഹിമാണ് അനാര്‍ക്കലിയുടെ അമല സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അനാര്‍ലിക്കൊപ്പം അപ്പാനി ശരത്,ശ്രീകാന്ത് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമലയ്ക്കു പുറമെ ആസിഫ് അലിയുടെ മന്ദാരത്തിലും അനാര്‍ക്കലി എത്തുന്നുണ്ട്.ഒരു പ്രണയ ചിത്രമായി ഒരുക്കുന്ന മന്ദാരത്തില്‍ ആസിഫിന്റെ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് അനാര്‍ക്കലി എത്തുന്നത്.നവാഗതനായ വിജേഷ് വിജയനാണ് ആസിഫിന്റെ മന്ദാരം ഒരുക്കുന്നത്.


Click it and Unblock the Notifications











