ചുംബനരംഗങ്ങളില്‍ അഭിനയിക്കും! ഗ്ലാമറസാവാനും മടിയില്ല! പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് അനാര്‍ക്കലി! കാണൂ!

ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത നേടിയ താരങ്ങളിലൊരാളാണ് അനാര്‍ക്കലി മരക്കാര്‍. ഏത് കാര്യത്തെക്കുറിച്ചും കൃത്യമായ അഭിപ്രായം ഈ താരം തുറന്നുപറയാറുണ്ട്. ആനന്ദത്തിന് ശേഷം പൃഥ്വിരാജ് ചിത്രമായ വിമാനത്തിലായിരുന്നു താരം അഭിനയിച്ചത്. ആസിഫ് അലിക്കൊപ്പം അഭിനയിച്ച മന്ദാരം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബറിലെ ആദ്യ റിലീസായാണ് ചിത്രമെത്തുന്നത്. കുറഞ്ഞ സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും തനിക്ക് ലഭിക്കുന്നതെല്ലാം കിടിലന്‍ കഥാപാത്രങ്ങളാണെന്ന് താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. പഠനവും സിനിമയും ഒരുമിച്ച് കൊണ്ടുപോവാനാണ് താല്‍പര്യം. ഇപ്പോള്‍ താല്‍ക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണെന്നും താരം പറയുന്നു.

സിനിമയ്ക്ക് വേണ്ടിയാണ് മുടി ഇത്ര വളര്‍ത്തിയത്. പൊതുവെ ബോയ്കട്ടിനോടാണ് തനിക്ക് താ്ല്‍പര്യമെന്ന് താരം പറയുന്നു. നല്ല കഥാപാത്രത്തെ ലഭിച്ചാല്‍ സിനിമയില്‍ തുടരും. സിനിമയില്ലെങ്കില്‍ ജീവിതം തീര്‍ന്നുവെന്ന തരത്തിലുള്ള ചിന്താഗതിയൊന്നും തനിക്കില്ലെന്നും താരം പറയുന്നു. പിടിച്ചുനില്‍ക്കാനായി എന്ത് ചെയ്യുമെന്ന നിലപാട് തനിക്കില്ലെന്നും അനാര്‍ക്കലി പറയുന്നു. സിനിമയില്‍ തനിക്ക് അധികം സൗഹൃദങ്ങളില്ലെന്നും പൊതുവെ സിനിമാക്കാരോട് സംസാരിക്കാന്‍ മടിയാണെന്നും താരം പറയുന്നു.

Anarkkali Marakkar

ഗ്ലാമറസ് കഥാപാത്രത്തെ ലഭിച്ചാല്‍ താനത് ചെയ്യുമെന്നും അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതമൊന്നും ഇല്ലെന്നും താരം പറയുന്നു. പൊതുവെ മൂടിപ്പുതച്ച് നടക്കുന്നയാളല്ല താനെന്നും അനാര്‍ക്കലി പറയുന്നു. ഗ്ലാമറസ് കഥാപാത്രത്ത ലഭിച്ചാല്‍ താന്‍ വണ്ണം കുറയ്ക്കുമെന്നും ഇപ്പോഴത്തെ ശരീരം വെച്ച് അത്തരം വേഷം ചെയ്താല്‍ വൃത്തികേടാവുമെന്നും താരം പറയുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനും തനിക്ക് എതിര്‍പ്പില്ലെന്നും വീട്ടുകാരുടെ നിലപാട് അറിയില്ലെന്നും താരം പറയുന്നു. ചിത്രത്തിന് കടപ്പാട്: അനാര്‍ക്കലി മരക്കാര്‍ ഫേസ്ബുക്ക് പേജ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X