അഞ്ജലിക്ക് താല്‍പര്യമില്ലെങ്കില്‍ മാറി താമസിക്കാം! തുറന്നുപറഞ്ഞ് പങ്കാളി അനസ്‌

By Midhun Raj

മമ്മൂട്ടിയുടെ പേരന്‍പിലൂടെ ഇക്കൊല്ലം തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. പേരന്‍പിന്റെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ വ്യക്തി ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് നടി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. തന്റെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അഞ്ജലി അമീര്‍ പറഞ്ഞ്.

anjali ameer

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം ഇതില്‍ മറുപടിയുമായി കാമുകന്‍ അനസ് എത്തിയിരുന്നു. ആരോരുമില്ലാത്ത കുട്ടി എന്നത് കണക്കിലെടുത്താണ് അഞ്‌ലിക്കൊപ്പം നിന്നതെന്നും സൂഹൃത്തുക്കള്‍ അഞ്ജലിയെ വഴി തെറ്റിക്കുകയാണെന്നും അനസ് മനോരമയോട് പ്രതികരിച്ചു. തനിക്ക് വീടും കുടുംബവും ഒക്കെയുളളതാണ്. അഞ്ജലിക്ക് കൂടെ താമസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വേറെ എവിടെയെങ്കിലും പോയി താമസിക്കാമെന്നും അനസ് പറഞ്ഞു.

നേരത്തെ കോളേജിലും തൊഴിലിടങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനോ ഇടപഴകാനോ അനസ് അനുവദിക്കുന്നില്ലെന്നും 4 ലക്ഷം രൂപയോളം ഇയാള്‍ തരാനുണ്ടെന്നുമാണ് അഞ്ജലി ലൈവില്‍ പറഞ്ഞത്. ലിവിംഗ് ടുഗെദര്‍ പങ്കാളി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും നടി വെളിപ്പെടുത്തി.

Read more about: anjali ameer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X