വിവാഹം കഴിച്ച്, കുട്ടികളുമായാല്‍ പിന്നൊന്നും വേണ്ടേ? അതിനുള്ള മറുപടി ഇതാണ്; അനസൂയ
തെലുഗു നടിയായ അനസൂയ ഭരദ്വാജ് എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന നടിയാണ്. അനസൂയയെ മലയാളികള്‍ ഓര്‍മിക്കുന്നത് ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ആലീസ് എന്ന കഥാപാത്രത്തിലൂടെയായിരിക്കും. തെലുഗുവില്‍ രംഗസ്ഥാനം, ക്ഷണം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
വാര്‍ത്താവതാരകയായിരുന്ന അനസൂയ ആദ്യം ചില സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. ജബര്‍ദസ്ത് എന്ന കോമഡി ഷോയില്‍ ആങ്കര്‍ ആയതോടുകൂടിയാണ് അനസൂയ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സിനിമയിലും സീരിയലിലും നടി സജീവമായി നില്‍ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് നടി. തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് നടി പ്രതികരിക്കാറുമുണ്ട്. നേരത്തെ വിജയ് ദേവരകൊണ്ട ഫാന്‍സിനോട് സോഷ്യല്‍ മീഡിയയില്‍ നടത്തിയ വാക് പോരാട്ടം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പുഷ്പ 2വ്ില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി സാമൂഹികവും സ്ത്രീവിരുദ്ധമായ കമന്റുകള്‍ക്കെല്ലാം മറുപടികൊടുക്കാറും പ്രതികരിക്കാറുമുണ്ട്.
ഇപ്പോഴിതാ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കുറിച്ച വാക്കുകളാണ് വൈറല്‍ ആകുന്നത്. ബ്രസീലിന്റെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അറുപതുകാരി മിസ് യൂണിവേഴ്‌സ് ആയ വാര്‍ത്തയാണ് നടി പങ്കുവെച്ചത്. കൂടെ പങ്കുവെച്ച വീഡിയോയില്‍ നടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'സ്ത്രീകള്‍ ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ടേയിരിക്കും.... അവര്‍ക്ക് സാധ്യമായ എല്ലാ വഴികളിലൂടെയും. നിങ്ങളുടെ സ്ത്രീവിരുദ്ധവും വയസിനെ കളിയാക്കുകയും ചെയ്യുന്ന ചോദ്യങ്ങളോട്, പ്രത്യേകിച്ചും, വിവാഹിതയായില്ലേ, കുട്ടികളില്ലേ, നിനക്ക് 30 വയസ് കഴിഞ്ഞില്ലേ... തുടങ്ങി വീടിന് പുറത്ത് നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന എല്ലാ ബ്ലാ ബ്ലാ ചോദ്യങ്ങളോടും അവര്‍ മറുപടി പറയുമെന്ന്,' എന്നാണ് അനസൂയ കുറിച്ചത്.
അലെസാണ്ട്ര മരിസ റോഡ്രിഗസ് എന്ന അറുപതുകാരിയാണ് ബ്യൂണസ് അയേഴ്‌സ് പ്രൊവീന്‍സിലെ ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിച്ച് നവിജയിച്ചത്. മാധ്യമപ്രവര്‍ത്തകയും അഭിഭാഷകയുമാണ് അലെസാണ്ട്ര മരിസ. ഈ പ്രായത്തില്‍ മിസ് യൂണിവേഴ്‌സ് സ്വന്തമാക്കുന്ന ആദ്യത്തെ സത്രീയാണ് അലെസാണ്ട്ര.

പലപ്പോഴായി സ്ത്രീകളെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സമൂഹത്തോടുള്ള മറുപടിയാണിതെന്ന് അനസൂയ പറയുന്നു. ടെലിവിഷന്‍ വിട്ട് സിനിമകളില്‍ സജീവമായ അനസൂയ എല്ലാതരം വേഷങ്ങളും സിനിമകളില്‍ ചെയ്യാറുണ്ട്. താന്‍ ഏത് റോളിനും തയ്യാറാണെന്ന് നടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അത് നെഗറ്റീവ് റോള്‍ ആയാലും ബോള്‍ഡ് റോള്‍ ആയാലും പോസിറ്റീവ് റോള്‍ ആയാലും താന്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് നടി പറഞ്ഞത്.
2010ല്‍ സുശാങ്ക് ഭരദ്വാജിനെയാണ് നടി വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2003ല്‍ നാഗ എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് മമ്മൂട്ടിയുടെ യാത്ര, കതനാം മീകു മാത്രമേ ചെപ്ത, ചാവു കബുരു ചല്ലാഗ, താങ്ക് യൂ ബ്രദര്‍, പുഷ്പ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച അനസൂയ പുഷ്പ 2 ദ റൂളിലും ഒരു വേഷം ചെയ്തിട്ടുണ്ട്. തമിഴ് ചിത്രമായ ഫ്‌ളാഷ് ബാക്കിലാണ് നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications