അനശ്വരയോട് മാസ് ഡയലോഗ് പറഞ്ഞ് അച്ഛന്‍! അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാം!
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയായിരുന്നു അനശ്വര രാജന്‍ നായികയായത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അരങ്ങേറിയത്. മികച്ച അവസരങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. തൃഷയ്‌ക്കൊപ്പം രാംഗി എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. അടുത്തിടെയായിരുന്നു അനശ്വര 18ാം പിറന്നാള്‍ ആഘോഷിച്ചത്. മോഡേണ്‍ ലുക്കിലുള്ള ചിത്രവുമായും അനശ്വര എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഒരുവിഭാഗം ഉന്നയിച്ചത്.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും, 18 വയസ്സാവാനായി കാത്തിരിക്കുകയായിരുന്നോയെന്നുമായിരുന്നു താരത്തോട് സദാചാരവാദികള്‍ ചോദിച്ചത്. ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന വസ്ത്രമാണ് ധരിക്കുന്നതെന്നും കമന്റ് ചെയ്യുന്നവരുടെ ഇഷ്ടമല്ല നോക്കുന്നതെന്നുമായിരുന്നു അനശ്വര പറഞ്ഞത്. റിമ കല്ലിങ്കല്‍, നസ്രിയ നസീം, അനാര്‍ക്കലി തുടങ്ങി നിരവധി പേരായിരുന്നു അനശ്വരയ്ക്ക് പിന്തുണ അറിയിച്ചെത്തിയത്. ഇതിലും ഇറക്കും കുറഞ്ഞ വസ്ത്രം അടുത്ത തവണ വാങ്ങിച്ച് തരാമെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് അനശ്വര പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഫോട്ടോ ഇഷ്ടപ്പെട്ടു
ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടെന്നും അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ അത് പങ്ക് വെച്ചതെന്നും അനശ്വര പറയുന്നു. തുടര്‍ന്ന് കുറച്ചു കമന്റുകള്‍ വായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാന്‍ തീരുമാനിച്ചതായിരുന്നു, അത് ശരിയാവില്ലെന്ന് പിന്നീടാണ് മനസ്സിലായത്.

പ്രതികരിക്കാന്‍ തീരുമാനിച്ചത്
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചത് അത് വളരെ ആവശ്യമാണെന്ന് തോന്നിയെന്നും അനശ്വര രാജന്‍ പറയുന്നു. ഇത് എന്നെ വൈകാരികമായി ബാധിച്ചില്ല, പക്ഷേ നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയി നെഗറ്റീവ് അഭിപ്രായങ്ങളുണ്ടാകുമെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും അനശ്വര പറയുന്നു.

എല്ലാവര്‍ക്കും വേണ്ടി
എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ?' അവള്‍ ചോദിക്കുന്നു. എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.

അച്ഛന്‍ പറഞ്ഞത്
മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇതില്‍ യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്.
Recommended Video

അവരുടെ ഇഷ്ടമല്ല
നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മള്‍ ധരിക്കുന്നത്. അല്ലാതെ ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവരുടെ സംസ്‌കാരം എന്താണ്? ഞങ്ങള്‍ ധരിക്കുന്നത് ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല എന്നും അനശ്വര പറയുന്നു. അനശ്വരയ്ക്ക് പിന്തുണയുമായി നായികമാരെല്ലാം എത്തിയിരുന്നു. കാലുകള്‍ കാണിക്കുന്ന ചിത്രങ്ങളുമായാണ് പ്രിയനായികമാരെത്തിയത്.


Click it and Unblock the Notifications











