twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാലുചുവരുകള്‍ക്കുളളില്‍ നിന്ന് തോന്നിയത് വിളിച്ച് പറയുമ്പോള്‍ സൂക്ഷിക്കണം, ബഹുമാനിക്കാന്‍ പഠിക്കൂ,

    By Midhun Raj
    |

    ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് അനശ്വര രാജന്‍. സൈബറിടത്തില്‍ അധിക്ഷേപിച്ചവര്‍ക്ക്‌ മറുപടി നല്‍കിയാണ് അടുത്തിടെ നടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തുടര്‍ന്ന് നടിക്ക് പിന്തുണ നല്‍കി വീ ഹാവ് ലെഗ്‌സ് ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനായിരുന്നു നടിക്ക് നേരെ വിമര്‍ശനങ്ങളും കളിയാക്കലും ഉണ്ടായത്. പിന്നാലെ അനശ്വരയ്ക്ക് പിന്തുണയറിയിച്ച് മലയാള സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയുടെതായി വന്ന പുതിയൊരു വീഡിയോയും ശ്രദ്ധേയമായിരിക്കുകയാണ്.

    anaswara rajan

    ഡബ്യൂസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്പയിന്റെ ഭാഗമായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെക്കുന്ന തന്റെ സന്തോഷങ്ങള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന അസഭ്യവര്‍ഷങ്ങള്‍ വായിക്കുന്ന എല്ലാവര്‍ക്കും നമ്മള്‍ 21ാം നൂറ്റാണ്ടില്ലല്ലോ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന ചിന്തയുണ്ടാകുമെന്ന് അനശ്വര പറയുന്നു. നാലുചുവരുകള്‍ക്ക് ഉളളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണമെന്നും അത് നാല് കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ബഹുമാനിക്കാന്‍ പഠിക്കണമെന്നും അനശ്വര പറഞ്ഞു.

    നേരത്തെ പതിനെട്ടാം പിറന്നാളിന് തന്റെ ചേച്ചി സമ്മാനിച്ച വസ്ത്രം ധരിച്ചുളള ചിത്രങ്ങള്‍ക്കായിരുന്നു അനശ്വരയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളുണ്ടായത്. പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നടിക്കെതിരെ വിമര്‍ശനങ്ങളുണ്ടായത്. പിന്നാലെ കമന്റുകള്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയായിരുന്നു അനശ്വര നല്‍കിയത്. ഞാന്‍ എന്തുചെയ്യുന്നുവോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ എന്നാണ് അനശ്വര കുറിച്ചിരുന്നത്.

    Recommended Video

    Sreejith Panickar Questions WCC's works

    തുടര്‍ന്ന് നടി റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച യെസ് വീ ഹാവ് ലെഗ്സ് ക്യാംപെയ്ന്‍ മറ്റ് നടിമാര്‍ ഉള്‍പ്പെടെയുളളവരെല്ലാം ഏറ്റെടുക്കുകയായിരുന്നു. ഞാനെന്റെ പ്രതിഷേധം എന്ന നിലയിലാണ് രണ്ടാമത് ചിത്രം ഇട്ടത്.അതോട് കൂടി അതൊരു പോരാട്ടമായി മാറുകയായിരുന്നു. മലയാള സിനിമാ ലോകം മുഴുവന്‍ ഒപ്പം നിന്നതാണ് എറ്റവും വലിയ സന്തോഷം. എനിക്കറിയുന്നതും അറിയാത്തതുമായ നിരവധി പേര്‍. ആ ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടിലെ ഫോണിന് വിശ്രമമില്ലായിരുന്നു. എല്ലാവരും എന്നോട് ധൈര്യമായിട്ടിരിക്ക്, ഞങ്ങളുണ്ട് കൂടെ എന്നായിരുന്നു പറഞ്ഞത്, അനശ്വര ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

    Read more about: anaswara rajan
    English summary
    anaswara rajan joins in wcc refuse the abuse campaign
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X