എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്‍

By Midhun Raj

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളത്തില്‍ തരംഗമായി മാറിയ താരമാണ് അനശ്വര രാജന്‍. ചെറിയ സിനിമയുടെ വലിയ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് നടി അരങ്ങേറ്റം കുറിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ആദ്യരാത്രി എന്ന ചിത്രവും അനശ്വരയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

ബിജു മേനോന്‍ നായകനായ ചിത്രത്തില്‍ പ്രാധാന്യമുളള റോളിലാണ് നടി അഭിനയിച്ചത്. സിനിമയില്‍ അജു വര്‍ഗീസിന്റെ കഥാപാത്രത്തിന് വിവാഹം ആലോചിക്കുന്ന കുട്ടിയുടെ വേഷത്തിലാണ് നടി എത്തിയിരുന്നത്.

സിനിമയില്‍

സിനിമയില്‍ വധുവായി അണിഞ്ഞൊരുങ്ങിയ അനുഭവം മറക്കാന്‍ കഴിയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനശ്വര. നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. ആദ്യരാത്രിയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെ പോലെ ഒരുങ്ങുമായിരുന്നുവെന്ന് നടി പറയുന്നു.

വിവാഹത്തിന് ഞാന്‍

വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും സാരിയും ആഭരണവുമെല്ലാം ഏത് തരത്തിലുളളതാവണമെന്നും ചിന്തിക്കാറുണ്ട്. അത് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹ ദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാന്‍ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയുകയാണെങ്കില്‍ ഈ വലിയ ആഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല.

വിവാഹദിവസം

വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് ആദ്യരാത്രി സിനിമയില്‍ ഞാന്‍ അണിഞ്ഞത്. 45കിലോ ഭാരമാണ് എനിക്ക് ആകെയുളളത്. മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നത് കാരണം ചൊറിയുകയുമാണ്.

സത്യത്തില്‍

സത്യത്തില്‍ നേരെ ചൊവ്വെ ശ്വാസം വിടാന്‍ പോലും കഴിഞ്ഞില്ല. ഇനി എന്തായാലും ആഭരണത്തിന്റെ കാര്യത്തില്‍ അല്‍പ്പം നിയന്ത്രണം വെയ്ക്കണം. അനശ്വര രാജന്‍ കുറിച്ചു. അതേസമയം ആദ്യരാത്രിയ്ക്ക് പിന്നാലെ തമിഴില്‍ തൃഷയ്‌ക്കൊപ്പമുളള ചിത്രാണ് അനശ്വര രാജന്റെതായി വരുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എങ്കേയും എപ്പോതുമെന്ന ചിത്രത്തിന്റെ സംവിധായകനായ എം ശരവണന്‍ സംവിധാനം ചെയ്യുന്ന റാങ്കിയിലൂടെയാണ് അനശ്വര തമിഴിലും എത്തുന്നത്.

anaswara rajan

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X