ഞാനും സുഖമായിരിക്കുന്നു! നമുക്കൊന്നിച്ച് പോരാടാം, നാം ഇതിനെയും മറികടക്കും! അനശ്വര രാജന്‍
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് അനശ്വര രാജന്‍. സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഉദാഹരണം സുജാതയ്ക്ക് പിന്നാലെ ഇറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ് അനശ്വര രാജന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് അനശ്വര രാജന്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെക്കാറുണ്ട്. കൊറോണ കാലത്ത് തന്നെ അന്വേഷിച്ചവര്‍ക്ക് മറുപടിയുമായി നടി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താന്‍ സുരക്ഷിതയാണെന്ന് അറിയിച്ചിരിക്കുകയാണ് അനശ്വര രാജന്‍. ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കുടുംബവുമൊത്തും ഇഷ്ട കാര്യങ്ങള്‍ ചെയ്യാനുമായി ചിലവിടാന്‍ പറയുകയാണ് താരം.
ഒപ്പം രോഗ ബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കാനും അനശ്വര തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു. "ഈ ക്വാറന്റൈന്‍ സമയത്ത് എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാന്‍. ഒരുപാട് പേരുടെ അടുത്തുനിന്നും മെസേജുകളും കോളുമൊക്കെ കിട്ടുന്നുണ്ട്. ഞാനിവിടെ സുഖമായിരിക്കുന്നു, എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാവരും അവരവരുടെതായ ജോലിതിരക്കുകളിലായിരുന്നു. പക്ഷേ ഈ സമയം വീടിനുളളില്‍ കഴിയാനും ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാനുമുളളതാണ്.
നിങ്ങളുടെ ആരോഗ്യവും ചര്‍മ്മകാന്തിയും സംരക്ഷിക്കാനുളള സമയമാണ് ഇത്. കുടുംബാഗങ്ങളോട് സംസാരിക്കാനുളള സമയമാണിത്. ലോകത്തിന്റെ നന്മയ്ക്കായും രോഗബാധിതര്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും ഒകെയായി കുറച്ച് സമയം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. നമുക്കൊന്നിച്ച് പോരാടാം. നമ്മളിതും മറികടക്കും. അനശ്വര രാജന്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് അനശ്വരയുടെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസിന്റെ ജോഡിയായിട്ടാണ് നടി എത്തിയത്.
ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. മാത്യൂവിന്റെയും അനശ്വരയുടെയും പ്രകടനത്തിനൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പാട്ടുകളും തരംഗമായി മാറിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പിന്നാലെ ബിജു മേനോന്‍ നായകനായ ആദ്യരാത്രി എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. നിലവില്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രമാണ് അനശ്വര രാജന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്.


Click it and Unblock the Notifications