ദുല്‍ഖര്‍ സല്‍മാനൊപ്പം അനശ്വര രാജന്‍! 3 വര്‍ഷമായി കൊണ്ടുനടന്ന സ്വപ്‌നം പൂവണിഞ്ഞെന്ന് താരം!

തണ്ണീര്‍മത്തന്‍ ദിനങ്ങളെന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന്‍രെ സിനിമാജീവിതം മാറി മറിഞ്ഞത്. പ്ലസ് ടു ജീവിതത്തിന്റെ കഥയുമായെത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയുടെ കരിയറും മാറുകയായിരുന്നു. നേരത്തെ ബാലതാരമായി എത്തിയപ്പോഴുള്ള സ്വീകാര്യതയും പിന്തുണയുമല്ല ഇപ്പോള്‍ ലഭിക്കുന്നത്. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴില്‍ നിന്നുവരെ താരത്തെ തേടി അവസരങ്ങളെത്തിയിരിക്കുകയാണ്. ത്രിഷയ്‌ക്കൊപ്പമാണ് അനശ്വര രാജയുടെ തമിഴ് അരങ്ങേറ്റം. ജീവിതത്തിലെ വലിയൊരു മോഹം സാക്ഷാത്ക്കരിച്ചതിനെക്കുറിച്ച് വിവരിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് കുറിപ്പും പങ്കുവെച്ചിട്ടുള്ളത്. മൂന്ന് വര്‍ഷം മുന്‍പ് മുതല്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന വലിയ മോഹമാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചതെന്നാണ് അനശ്വര രാജന്‍ പറയുന്നത്. താന്‍ ഈ മനുഷ്യനെ കണ്ടുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വേറിട്ട ലുക്കുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വാപ്പച്ചിയും മോനും ലുക്കിന്റെ കാര്യത്തില്‍ മത്സരമാണോയെന്നാണ് ആരാധകരുടെ ചോദ്യം.

Dulquer Salmaan

ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായെത്തിയത് അനശ്വരയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന റെഡ് എഫ് എം മ്യൂസിക് അവാര്‍ഡ്‌സിനിടയിലായിരുന്നു അനശ്വര ദുല്‍ഖര്‍ സല്‍മാനെ കണ്ടത്. മലയാള സിനിമാലോകം ഒന്നടങ്കം ഈ പരിപാടിയിലേക്കായി എത്തിയിരുന്നു. സംഗീതവും നൃത്തവുമൊക്കെയായി താരങ്ങള്‍ ഉത്സവമാക്കിയ ആഘോഷരാവായിരുന്നു കഴിഞ്ഞത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പോസ്റ്റുമായി അനശ്വര എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X