ഷോര്‍ട്‌സ് ഇട്ട ഫോട്ടോയാകാം പ്രശ്‌നം, വിദ്വേഷ പ്രചരണം കോണ്‍ഫിഡന്‍സിനെ ബാധിച്ചു: അനശ്വര രാജന്‍
ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് നിറയെ ആരാധകരുള്ള നായികയാണ് അനശ്വര രാജന്‍. അനശ്വരയുടെ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യയാണ്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ തനിക്കെതിരെ വന്ന വിദ്വേഷ പ്രചരണത്തെക്കുറിച്ച് അന്വശ്വര പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ആളുകള്‍ക്ക് താന്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നിയതു കൊണ്ടാവാം, ഇല്ലെങ്കില്‍ ഷോര്‍സ് ഇട്ട പ്രശ്‌നമാവാം സിനിമയെ വരെ ആളുകള്‍ കുറ്റം പറഞ്ഞുവെന്നും അത് തന്റെ കോണ്‍ഫിഡന്‍സിനെ ബാധിച്ചുവെന്നും അനശ്വര പറഞ്ഞു. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര.

തന്റെ സിനിമാ കരിയറില്‍ നേര് എന്ന സിനിമയെ വലിയ ഒരു വഴിത്തിരിവായി തന്നെ പറയാന്‍ സാധിക്കും. കൃത്യമായി നേരിന് മുമ്പ്, നേരിന് ശേഷം എന്ന് പറയാന്‍ കഴിയും. അതിന് മുമ്പ് വരെ വല്ലാത്ത കോണ്‍ഫിഡന്‍സ് ഇഷ്യു ഉണ്ടായിരുന്നു. ആള്‍ക്കാര്‍ വല്ലാതെ നെഗറ്റീവ് പറഞ്ഞത് എന്റെ കോണ്‍ഫിഡന്‍സ് ലെവലിനെ വല്ലാതെ ബാധിച്ചിരുന്നു ഒരു സമയത്തെന്ന് അനശ്വര പറഞ്ഞു.
'എന്നോട് ഹേറ്റ് വരുന്നത് എനിക്ക് പ്രശ്‌നമില്ല. അത് പക്ഷെ എന്റെ സിനിമയെക്കൂടി ബാധിക്കാന്‍ തുടങ്ങി. ആള്‍ക്കാര്‍ എന്നെ മാത്രമല്ല, ഞാന്‍ അഭിനയിക്കുന്ന പടത്തിനെക്കൂടി വിമര്‍ശിക്കാന്‍ തുടങ്ങി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷമാണ് അത്തരത്തില്‍ ഹേറ്റ് വന്നതെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ പെട്ടെന്ന് വിചാരിച്ചതിനേക്കാള്‍ മേലെ എത്തുമ്പോള്‍ അവര്‍ക്ക് നമ്മള്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നുന്നുണ്ടായിരിക്കാം,' അനശ്വര പറഞ്ഞു.
ഒരാളെ സിനിമയും പാട്ടും ഒക്കെ കണ്ട് ഇഷ്ടപ്പെട്ട് പിന്നീട് അവര്‍ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നുമ്പോള്‍ വലിച്ച് താഴെ ഇടുന്നതുമാകാം. പിന്നെ ചിലപ്പോള്‍ പണ്ട് ഷോര്‍ട്‌സ് ഇട്ടതുകൊണ്ടുള്ള അന്നത്തെ പ്രശ്‌നമായിരിക്കാം. എനിക്ക് ഹേറ്റ് വരാനുള്ള ഒരു കാരണം എന്റെ ഇന്റര്‍വ്യൂസ് ആണ്. എനിക്ക് എന്റെ പഴയ ഇന്റര്‍വ്യൂസ് ഒന്നും കണ്ടിരിക്കാന്‍ പറ്റില്ല. കാരണം ഭയങ്കര ക്രിഞ്ച് ആണ്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ചെയ്ത സമയത്ത് അഭിമുഖങ്ങള്‍ കൊടുക്കുമ്പോള്‍ 17 വയസൊക്കെയേ ഉള്ളു. അത് കാരണം കുറേ ഹേറ്റും ട്രോള്‍സും ഒക്കെ വന്നിട്ടുണ്ട്. അത് എന്റെ കോണ്‍ഫിഡന്‍സിനെ നന്നായി ബാധിച്ചു. എനിക്ക് പ്രൂവ് ചെയ്യാന്‍ ഒരു സ്‌പേസ് ഇനി കിട്ടില്ല എന്ന് വരെ തോന്നിയിരുന്നു. പക്ഷെ എനിക്ക് അവസരം ലഭിച്ചു. അത് ഉപയോഗിക്കാനും പറ്റി.

സൂപ്പര്‍ ശരണ്യയില്‍ സ്റ്റേജില്‍ കയറിയപ്പോള്‍ ശരിക്കും തെറ്റിയതാണ്. അവര് ഡാന്‍സ് പ്രാക്ടീസ് ചെയ്യുമ്പോഴും എനിക്ക് പല സമയത്തും ഷൂട്ട് ഉണ്ടായിരിക്കും. വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് വന്നിട്ടാണ് വാ പഠിക്കാം എന്ന് പറഞ്ഞ് ചെയ്യുന്നത്. രണ്ട് മൂന്ന് സ്റ്റെപ്പ് ഒക്കെ കിട്ടിയിരുന്നു, നാലാമത്തെ സ്‌റ്റെപ്പ് എങ്ങനെയും കിട്ടുന്നില്ലെന്നും അനശ്വര പറഞ്ഞു.
സ്റ്റേജില്‍ ഷോട്ട് എടുക്കുമ്പോള്‍ ശരിക്കും തെറ്റിയപ്പോള്‍ വന്ന എക്‌സ്പ്രഷന്‍ ഒക്കെയാണ് എന്റേത്. അവര്‍ കട്ട് പോലും പറഞ്ഞില്ല. ഞാന്‍ കളിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ അത് മതി, അവര്‍ക്ക് കിട്ടേണ്ടത് കിട്ടിയെന്ന് പറഞ്ഞാണ് കട്ട് പറഞ്ഞതെന്നും അനശ്വര പറഞ്ഞു.


Click it and Unblock the Notifications