‘അനാട്ടമി ഓഫ് കാമുകനു'മായി ഗൗതം മേനോന്‍ മലയാളത്തിലേക്ക്!! തുടക്കം വെബ് സീരീസിൽ നിന്ന്...

കചതഥപ' (KaChaTaThaPa) യുമായി സഹകരിച്ചാണ് ഗൗതം മേനോന്‍ അനാട്ടമി ഓഫ് കാമുകന്‍ നിര്‍മ്മിക്കുന്നത്

തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം മേനോൻ മലയാളത്തിലെത്തുന്നു. അനാട്ടമി ഓഫ് കാമുകൻ എന്ന വെബ് സീരീസുമായിട്ടാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. ഗൗതം മേനോന്റെ നിർമ്മാണ കമ്പനിയായ ഒൻഡ്റാഗാ എന്റർടെയ്മെന്റാണ് അനാട്ടിമി ഓഫ് കാമുകൻ നിർമ്മിക്കുന്നത്. അമൽ തമ്പിയാണ് ഈ വെബ് സീരിയൽ സംവിധാനെ ചെയ്യുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി തമിഴ് സിനിമാ മേഖലയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അമല്‍.

 Gautham menon

വെബ് സീരിയലിന്റെ സംവിധായകൻ അമൽ തമ്പിയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഗൗതം മേനോനെ നന്ദിയും അറിയിച്ചിട്ടുണ്ട്.
'കചതഥപ' (KaChaTaThaPa) യുമായി സഹകരിച്ചാണ് ഗൗതം മേനോന്‍ അനാട്ടമി ഓഫ് കാമുകന്‍ നിര്‍മ്മിക്കുന്നത് .എന്നാൽ എത്ര എപ്പിസോഡ് ഉണ്ടായിരിക്കും എന്നുള്ള കാര്യത്തിൽവ്യക്തമല്ല.

മലയാളത്തിലെ ടെലിവിഷന്‍ അഭിനേതാവ് വിഷ്ണു അഗസ്ത്യയാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. തമ്പി, ശരത്ത് മോഹന്‍, മേഘാ തോമസ്, വിഷ്ണു അഗസ്ത്യ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരിയൽ എവുതിയിരിക്കുന്നത്. ഒന്‍ഡ്‌റാഗയുടെ യൂട്യൂബ് ചാനലില്‍ ആയിരിക്കും അനാട്ടമി ഓഫ് കാമുകന്‍ വെബ്‌സീരിസ് അപ്ലോഡ് ചെയ്യുക.‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X