ഈ മകന്റെ എറ്റവും വലിയ രണ്ട് ആഗ്രഹങ്ങള്‍ ഇന്ന് സാധിച്ചു,വൈറലായി അന്‍പോട് കൊച്ചി പോസ്റ്റ്

By Midhun Raj

അപ്രതീക്ഷിതമായി വന്ന പ്രളയ ദുരിതത്തെ ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം സിനിമാതാരങ്ങള്‍ അടക്കമുളളവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. വെളളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും നേരത്തെ ജനങ്ങളെ വിവിധ കേന്ദ്രങ്ങളിലേക്കായി അധികൃതര്‍ മാറ്റിയിരുന്നു. പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍പോട് കൊച്ചി ടീമും ഒപ്പമുണ്ട്.

പത്തിലധികം ലോറികളില്‍

ഇന്ദ്രജിത്ത് സുകുമാരന്‍, ഭാര്യ പൂര്‍ണിമ, പാര്‍വതി തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് സജീവമായി ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധയിടങ്ങളിലായുളള ക്യാമ്പുകളിലേക്കായി അന്‍പോട് കൊച്ചി ടീം ആവശ്യ സാധനങ്ങള്‍ അയച്ചിരുന്നു. ഇതിനകം പത്തിലധികം ലോറികളില്‍ ക്യാമ്പിലേക്ക് സാധനം അയിച്ചിരിക്കുകയാണ് ടീം.

അന്‍പോട് കൊച്ചിയുടെ സംഭരണ കേന്ദ്രത്തില്‍

കഴിഞ്ഞ ദിവസം അന്‍പോട് കൊച്ചിയുടെ സംഭരണ കേന്ദ്രത്തില്‍ എത്തിയ ആണ്‍ക്കുട്ടിയെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകാന്‍ കുറച്ച് സാധനങ്ങള്‍ കൈയ്യില്‍ കരുതികൊണ്ടാണ് അവന്‍ എത്തിയിരുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ടീമിന് കൈമാറിയ കുട്ടി മറ്റൊരു ആഗ്രഹം കൂടി ആ അവസരത്തില്‍ സാധിച്ചു. തന്റെ പ്രിയ നടന്‍ ഇന്ദ്രജിത്തിനെ ഒരു നോക്ക് കാണുക എന്ന ആഗ്രഹമാണ് കുഞ്ഞിന് സാധിച്ചത്.

തന്റെ തൈയ്യില്‍ കരുതിയിരുന്നതെല്ലാം

തന്റെ തൈയ്യില്‍ കരുതിയിരുന്നതെല്ലാം ഇന്ദ്രജിത്തിന് കൈമാറിയ ആ കുട്ടി ഏറെ സംതൃപ്തിയോടെയാണ് അവിടെ നിന്നും മടങ്ങിയത്. അന്‍പോട് കൊച്ചിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, "ഈ മകന്റെ എറ്റവും വലിയ രണ്ടു ആഗ്രഹങ്ങള്‍ ഒരുമിച്ച് സാധിച്ചു. ഇന്ന് അവന്റെ എല്ലാം നഷ്ടമായ കൂട്ടുകാര്‍ക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ കൊടുക്കുവാനും അവന്റെ എറ്റവും വലിയ ഇഷ്ട സിനിമാതാരം ഇന്ദ്രേട്ടനെ കാണാനും സാധിച്ചു എന്നുളളതാണ്. അന്‍പോട് കൊച്ചി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ വാക്കുകളാണിവ.

കണ്ണൂരിലെ ദുരിതബാധിതര്‍ക്കായി

കഴിഞ്ഞ ദിവസം കണ്ണൂരിലെ ദുരിത ബാധിതര്‍ക്കായി ആവശ്യ വസ്തുകള്‍ അയച്ച അന്‍പോട് കൊച്ചി ടീമിന് ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചിരുന്നു. അന്‍പോട് കൊച്ചിക്കു പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായെല്ലാം സഹായങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം രണ്ട് കോടിയിലധികം രൂപ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Recommended Video

സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam
ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വെച്ച ചലഞ്ചും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. ആഷിക്ക് അബു,ടൊവിനോ തോമസ്,റിമ കല്ലിങ്കല്‍ ബിജിബാല്‍ മനയില്‍, രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് എത്തിയിരുന്നു. ചലഞ്ചില്‍ പങ്കെടുത്തവരെല്ലാം പിന്നീട് തങ്ങളുടെ ഉറ്റ സുഹൃത്തുക്കളെയും ഇതിലേക്ക് ക്ഷണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X