»   » 1000 കോടിയും പ്രമുഖ താരങ്ങളുമില്ലെങ്കിലും 25000 രൂപയ്ക്കും സിനിമ നിര്‍മ്മിക്കാം! ഈ മാതൃക നോക്കി മതി!

1000 കോടിയും പ്രമുഖ താരങ്ങളുമില്ലെങ്കിലും 25000 രൂപയ്ക്കും സിനിമ നിര്‍മ്മിക്കാം! ഈ മാതൃക നോക്കി മതി!

Posted By: Teresa John
Subscribe to Filmibeat Malayalam

നല്ല കഥകള്‍ ഉണ്ടെങ്കിലും പല സിനിമകളും നേരിടുന്ന പ്രധാന പ്രതിസന്ധി നിര്‍മാണമാണ്. കോടികള്‍ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിച്ചെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴും. മോഹന്‍ലാലിനെ പോലെയുള്ള പ്രമുഖ താരങ്ങള്‍ 1000 കോടിയുടെ സിനിമയുമായി വരുമ്പോള്‍ വെറും 25000 രൂപയ്ക്ക് സിനിമ നിര്‍മ്മിച്ച് മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പോരാട്ടം എന്ന േേപരില്‍ നെടുമ്പാശ്ശേരിക്കടുത്തുള്ള കുറച്ച് നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നത്.

ഇതാണ് ആ കലിപ്പ് ലുക്ക്! നീല ബനിയനും കുട്ടിപാന്റുമായി ദുല്‍ഖര്‍ സല്‍മാന്റെ കിടിലന്‍ ലുക്ക്!!!

ബിലഹരി എന്നയാളാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ നിര്‍മ്മിച്ചതിനെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തുറന്ന് സംസാരിച്ചിരുന്നു. പണത്തിന്റെ പേരില്‍ ഇല്ലാണ്ടായി പോവുന്ന സിനിമകള്‍ക്ക് മാതൃകയായിരിക്കുകയാണ് ചിത്രം.

പോരാട്ടം


സിനിമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നിഷ്പ്രയാസം മറി കടന്നിരിക്കുകയാണ് പോരാട്ടം എന്ന സിനിമ. ചിത്രത്തിന്റെ പേര് പോലെ തന്നെ സിനിമയ്ക്ക് വേണ്ടി പോരാട്ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നൊണ് സിനിമയുടെ സംവിധായകന്‍ ബിലഹരി പറയുന്നത്.

25000 രൂപയുടെ സിനിമ

വെറും 25000 രൂപ മാത്രമായിരുന്നു സിനിമയുടെ നിര്‍മാണ ചിലവെന്ന് കേട്ടപ്പോള്‍ ഇത്് എങ്ങനെ സാധ്യമായി എന്നായിരുന്നു ആദ്യത്തെ ചോദ്യം. എന്നാല്‍ കൂട്ടുകാരും വീട്ടുകാരും കൂടെയുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളിലൊന്നും ആശങ്ക വേണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. കഥയും അതിന് പറ്റിയൊരു ടീമും ഉണ്ടെങ്കില്‍ സിനിമയെടുക്കാന്‍ പറ്റും.

പോരാട്ടത്തിന്റെ വിജയം

പോരാട്ടം എന്ന സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഒറ്റ പൈസ പോലും പ്രതിഫലം വാങ്ങിക്കാതെ കൂടെ നില്‍ക്കുകയായിരുന്നു. അതാണ് പോരാട്ടത്തിന്റെ വിജയം. കൂട്ടുകാരുടെ മനുഷ്യത്വത്തിന്റെ വില എത്രയാണെന്ന് നമുക്ക് പറയാന്‍ കഴിയുകയില്ല. അതിന് 25000 ന്റെ ഇരട്ടി മൂല്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

സിനിമയുടെ ചിലവുകള്‍


സിനിമ നിര്‍മ്മിക്കുമ്പോള്‍ ഒരുപാട് ചിലവുകള്‍ വരുമെങ്കിലും പോരാട്ടത്തിന് യാത്ര ചെലവും ഭക്ഷണം ഉണ്ടാക്കുന്നതിനും മാത്രമാണ് പൈസ ചിലവായിരിക്കുന്നത്. ഒപ്പം സ്റ്റുഡിയോയിലെ കറന്റ് ബില്ലും അടക്കേണ്ടി വന്നതുമാണ് സിനിമയ്ക്കുണ്ടായ ചിലവുകള്‍.

ലൊക്കേഷന്‍

ചിത്രത്തിന്റെ ലൊക്കേഷന്‍ എളവൂരിലെ സംവിധായകന്റെ വീട്ടില്‍ നിന്നുമായിരുന്നു. മാത്രമല്ല എന്റെ വീടും ബന്ധുക്കളും സിനിമയുടെ ചിത്രീകരണത്തിന് വലിയൊരു മുതല്‍ കൂട്ടായിരിക്കുകയാണെന്നും ബിലഹാരി പറയുന്നു. വീട്ടില്‍ നിന്ന് തന്നെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നതും.

നാട്ടുകാരെ സിനിമയിലെത്തിച്ചിട്ടുണ്ട്

തന്റെ അച്ഛനും അമ്മയും അനിയത്തിയുമടക്കം സിനിമയില്‍ എളവൂരിലെ നാട്ടുകാരെയും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. ചിത്രത്തിലുള്ള ഒരു ഉത്സവത്തിന്റെ സീനില്‍ നാട്ടുകാര്‍ അറിഞ്ഞും അറിയാതെയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.

ഷാലിന്‍ സോയ


നമ്മുടെ ചുറ്റിലുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയാണ് സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ശാലിന്‍ സോയയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.

English summary
Anbody can make a movie at Rs 25,000. You need to know this pattern.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam