ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലേക്ക് അവതാരക ആര്യയും! ഒടുവില്‍ നടി തന്നെ സത്യം തുറന്ന് പറഞ്ഞു!!
Recommended Video

വിജയകരമായി മലയാളത്തിലും ബിഗ് ബോസ് സീസണ്‍ വണ്‍ അവസാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മുപ്പതിന് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാബുമോന്‍ അബ്ദുസമദ് ആയിരുന്നു വിജയിച്ചത്. രണ്ടാം സീസണ്‍ അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എങ്കിലും ബിഗ് ബോസ് 2 വിലേക്ക് വമ്പന്മാര്‍ വരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
മാലാപാര്‍വ്വതി മാത്രമല്ല നടിയും അവതാരകയുമായ ആര്യ, സോഷ്യല്‍ മീഡിയ താരം ഹാനാന്‍, ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, മാലാപാര്‍വ്വതി, സനുഷ സന്തോഷ് എന്നിവരുടെ പേരുകളായിരുന്നു പ്രചരിച്ചിരുന്നത്. സിനിമ മേഖലയില്‍ നിന്ന് മാത്രമല്ല യുവരാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യകാരന്മാരെയും ബിഗ് ബോസിലുണ്ടാവുമെന്നുമായിരുന്നു വാര്‍ത്ത. നടിയും സാമൂഹിക പ്രവര്‍ത്തകുമായ മാലാപാര്‍വ്വതി തന്റെ പേരില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആര്യയും അത് തന്നെയാണ് പറയുന്നത്.

ഇന്ന് ഈ ദിവസം വരെ ബിഗ് ബോസിന്റേതായി ഔദ്യോഗികമായി ഒരു സമീപനവും എനിക്ക് വന്നിട്ടില്ല. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുക്കുന്നതിനായി തീരുമാനിച്ചിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തയെല്ലാം വ്യാജമായിരുന്നെന്നും അതിനെ കുറിച്ച് കൂടുതലൊന്നും തനിക്ക് അറിയില്ലെന്നും ആര്യ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ആര്യ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക് ആരൊക്കെ മത്സരിക്കാന്‍ എത്തുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഷോയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇനിയും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍.


Click it and Unblock the Notifications











