For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊട്ടും പൂവും കുഞ്ഞു രഹസ്യങ്ങളും പങ്കു വയ്ക്കുന്ന കൂട്ടുകാരി; പത്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് അശ്വതി

  |

  ചുരുങ്ങിയ കാലം കൊണ്ട് മികച്ച അവതരണത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മറ്റു അവതാരകരില്‍ നിന്നെല്ലാം വ്യത്യസ്തമായി ബഹളങ്ങളൊന്നുമില്ലാതെയുള്ള അവതരണം തന്നെയാണ് അശ്വതിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയതും. റേഡിയോ ജോക്കിയായിരുന്നു അശ്വതി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത കോമഡി സൂപ്പര്‍നൈറ്റ്‌ എന്ന പരിപാടിയില്‍ അ‌വതാരകയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

  അവതാരക, ആര്‍ ജെ, എഴുത്തുകാരി തുടങ്ങിയ മേഖലകളിലെല്ലാം കഴിവു തെളിയിച്ച അശ്വതി ഈ അടുത്താണ് അഭിനയത്തിലേക്കും കടന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ കുടുംബ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത്. ആദ്യ എപ്പിസോഡു മുതല്‍ മികച്ച പ്രകതികരണമാണ് പരമ്പരയ്ക്ക് ലഭിച്ചത്. ചക്കപ്പഴത്തിലെ അശ്വതിയുടെ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

  Aswathy sreekanth

  തന്റെ വീട്ടുവിശേഷങ്ങളും സൗഹൃദങ്ങളും അഭിപ്രായങ്ങളും സോഷ്യല്‍മീഡിയ വഴി അശ്വതി പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

  അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

  ഈ ഡ്രസ്സ് മതിയോന്ന്, ഈ കമ്മൽ ചേരുമോന്ന്, ഈ ഫോട്ടോ നന്നായില്ലേന്ന് ചോദിക്കാൻ പറ്റുന്ന കൂട്ടുകാരി. പൊട്ടും പൂവും കുഞ്ഞു രഹസ്യങ്ങളും പങ്കു വയ്ക്കുന്ന കൂട്ടുകാരി.

  കരഞ്ഞ് കുറുകി തോളിൽ കിടന്നിരുന്നവൾ പെട്ടെന്നൊരു ദിവസം അടുത്തിരുന്ന് അഭിപ്രായങ്ങൾ പറയുന്നു. വ്യക്തമായ ചോയ്‌സുകൾ ഉണ്ടാവുന്നു. പിണങ്ങിപ്പോക്കുകളുടെ എണ്ണം കുറയുന്നു. 'അമ്മ പോകണ്ടാ'...ന്നു വാശിക്കരച്ചിൽ കരഞ്ഞവൾ 'പോയിട്ടമ്മ വേഗം വന്നാൽ മതി' എന്ന് നിലപാട് മാറ്റുന്നു.
  അമ്മയുടെ തലവേദനയ്ക്ക് നെറ്റി തടവി 'മരുന്നുമ്മ' തന്നു കൂട്ടിരിക്കുന്നു. അമ്മക്കുട്ടിയായി അച്ഛനെ വേലി കെട്ടി ദൂരെ നിർത്തിയിരുന്നവൾ പിറന്നാളിന് അച്ഛൻ അടുത്തില്ലാത്ത സങ്കടം പറഞ്ഞ് കണ്ണ് നിറയ്ക്കുന്നു. We miss him, അല്ലേ അമ്മാ ന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു.

  ഉള്ളിൽ നിന്നും, കൈയ്യിൽ നിന്നും, ഒക്കത്തു നിന്നും, മടിയിൽ നിന്നും ഇറങ്ങി ഒപ്പം വിരൽ തൂങ്ങി നടന്നവൾ മുന്നേ നടക്കാൻ പഠിക്കുന്നു...!!

  പെൺമക്കൾ വളർന്ന് പതിയെ പതിയെ കൂട്ടുകാരികളാവുന്നൊരു ട്രാൻസിഷൻ ഉണ്ട്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  എന്തൊരു ഭംഗിയാണതിനെന്നോ ❤️

  രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ! മറുപടിയുമായി ബിഎംസി ഹൈക്കോടതിയിൽ

  English summary
  Aswathy Sreekanth's Birthday Wishes To Her Daughter Pathma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X