»   »  നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാനാക്കിയത് അവതാരകയുടെ അബദ്ധമാണോ? എന്തായാലും വീഡിയോ വൈറലായി

നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാനാക്കിയത് അവതാരകയുടെ അബദ്ധമാണോ? എന്തായാലും വീഡിയോ വൈറലായി

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും മലയാളത്തിന്റെ മികച്ച രണ്ട് യുവതാരങ്ങളാണ്. എന്നാല്‍ നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് വിശേഷിപ്പിച്ചാല്‍ എങ്ങനെയിരിക്കും. തമിഴ് ചാനലിലൊരു അഭിമുഖത്തില്‍ നിവിന്‍ പോളി പങ്കെടുക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ആ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

അപമാനിതന്റെ വേദനയുമായി കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍(2017) ദി ഇന്‍സള്‍ട്ട് എത്തുമ്പോള്‍...

പുറത്ത് വന്ന വീഡിയോയില്‍ നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു അവതാരക വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ ഭാവവ്യത്യസാമൊന്നും വരുത്താതെ ഇരിക്കുന്ന നിവിനെ കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. ഉടനടി തന്നെ അവതരകയോട് നല്ല അഭിനയമാണെന്നും നിങ്ങള്‍ക്ക് സിനിമയില്‍ അഭിനയിച്ചു കൂടെയെന്നും നിവിന്‍ ചോദിക്കുകയും ചെയ്തിരുന്നു.

nivin-pauly
അഭിമുഖത്തിനിടെ നിവിനെ ദുല്‍ഖറെന്ന് വിളിച്ചു, പിന്നെ സംഭവിച്ചത്! | filmibeat Malayalam

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയണമെങ്കില്‍ ആ ഇന്റര്‍വ്യൂ മുഴുവനും കാണണമായിരുന്നു. നിവിന്‍ പോളിയുടെ തമിഴ് സിനിമയായ റിച്ചി ഈ ആഴ്ച തിയറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്. അതിനിടെയാണ് തമിഴ് ചാനല്‍ അഭിമുഖവുമായി എത്തിയിരുന്നത്. വേറെ ആരോടെങ്കിലുമായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്ന് തന്നെ ഇറങ്ങി പോവുമായിരുന്നെന്നും അവതാരിക പറയുന്നു.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പകുതിയും ചിത്രീകരിക്കുന്നത് ഭൂമിയില്‍ നിന്നല്ല! പിന്നെ എവിടെന്നാണ്?

അഭിമുഖത്തിനിടെ ദുല്‍ഖര്‍ സല്‍മാനുമായി ഒന്നിച്ചഭിനയിച്ചതിനെ കുറിച്ചും അവതാരിക ചോദിച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയിസിലാണ് താന്‍ ദുല്‍ഖറിനൊപ്പം ആദ്യമായി അഭിനയിച്ചതെന്നും നിവിന്‍ പറയുന്നു. ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും താനും ദുല്‍ഖറും നല്ല സൗഹൃദമാണെന്നും നിവിന്‍ പറയുന്നു.

English summary
Anchor introduces Nivin Pauly as Dulquer Salmaan; here's the truth behind viral 'blooper' video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam