നസീറുമായിട്ടുള്ള ബന്ധത്തെ പറ്റി ചോദിച്ചത് ഷീലയെ അസ്വസ്ഥയാക്കി ! പൃഥ്വി-സുപ്രിയ അഭിമുഖത്തെ പറ്റിയും ബ്രിട്ടാസ്

മാധ്യമ പ്രവര്‍ത്തകനും സെലിബ്രിറ്റി അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് ജോണ്‍ ബ്രിട്ടാസ്. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലൂടെ താരങ്ങളോട് വിവാദമായ സംഭവങ്ങളെ പറ്റി ചോദിച്ചാണ് ബ്രിട്ടാസ് ശ്രദ്ധേയനാവുന്നത്. താരങ്ങളെ കംഫര്‍ട്ട് ആക്കാറുണ്ടെങ്കിലും അവരോട് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

താനുമായി സംഭാഷണം നടത്തിയതില്‍ നടി ഷീലയ്ക്ക് മാത്രം ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ബ്രിട്ടാസിപ്പോള്‍ പറയുന്നത്. അതുപോലെ പൃഥ്വിരാജും സുപ്രിയ മേനോനും തമ്മിലുള്ള അഭിമുഖം ട്രോളായി മാറിയതിനെ പറ്റിയും ബ്രിട്ടാസ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

brittas

വിവാദങ്ങളുണ്ടാക്കുന്ന താരങ്ങളെ മാത്രമല്ല തന്റെ ഷോ യിലേക്ക് വിളിക്കാറുള്ളത്. ഞാനങ്ങനെ ചെയ്യാത്തതായിട്ടുള്ളത് ചിലപ്പോള്‍ മമ്മൂട്ടിയൊക്കെ ആയിരിക്കും. പുള്ളിയെ ചെയ്യുന്നതിന് ഒരു പ്രശ്‌നമുള്ളത് കൊണ്ടാണ് ഇതുവരെ ചെയ്യാത്തത്. അതേ സമയം ജെബി ജംഗ്ഷന്‍ അല്ലാത്തൊരു പരിപാടിയില്‍ മന്‍മോഹന്‍ സിംഗിനെ വരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

തന്റെ പ്രോഗ്രാമില്‍ വാക്കു തര്‍ക്കങ്ങളൊന്നും താരങ്ങളുമായി ഉണ്ടായിട്ടില്ല. പിന്നെ നടി ഷീലയുമായി സംസാരിച്ചപ്പോള്‍ അവര്‍ കുറച്ച് അസ്വസ്ഥയായിട്ടുണ്ട്. പ്രേം നസീറുമായിട്ടുള്ള ഷീലയുടെ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അവര്‍ അസ്വസ്ഥയായത്. ഇതിന് ശേഷം പുള്ളിക്കാരി എന്നെ ചോദ്യം ചെയ്ത് തുടങ്ങി. എന്റെ കൈയ്യില്‍ നിന്നും പേന വാങ്ങി തിരിച്ച് ചോദിച്ചു. ചെറിയ വക്കുതര്‍ക്കം ഉണ്ടായെങ്കിലും അതിലൊക്കെ നര്‍മ്മവും സ്‌നേഹവുമൊക്കെ കലര്‍ത്തിയിട്ടാണ്.

എല്ലാവരെയും കംഫര്‍ട്ടബിളായി നിര്‍ത്തുന്നതാണ് എന്റെ രീതി. ആരെയും ബുദ്ധിമുട്ടിക്കാറില്ല. എന്നാല്‍ അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ബേസിക്കലി ഇതൊന്നും എന്റെ ചോദ്യങ്ങളല്ല. സമൂഹത്തില്‍ ആരെങ്കിലുമൊക്കെ ചോദിക്കാന്‍ സാധ്യതയുള്ളതാണ്. താരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള് മാത്രമേ ചോദിക്കാറുള്ളു. അത് വിട്ടു കളഞ്ഞാലാണ് ആളുകള്‍ ചോദിക്കുക.

മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ ശ്രീനിവാസനുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ചും അവരുടെ സിനിമയെ പറ്റിയുമൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ ഞാനതൊക്കെ ചോദിച്ചില്ലായിരുന്നെങ്കില്‍ ആളുകള്‍ അതിനെ പറ്റി പറയുമായിരുന്നു. ആ ചോദ്യത്തിനും ലാല്‍ പറഞ്ഞ മറുപടിയ്ക്കും വലിയ പ്രസക്തിയുണ്ട്. അതുകൊണ്ടാണ് അതൊരു ട്രോളായി മാറിയത്.

brittas-prithvi

അതുപോലെ പൃഥ്വിരാജിന്റെ അഭിമുഖത്തെ കുറിച്ചും ട്രോളുകള്‍ വന്നിട്ടുണ്ട്. അത് വളരെ ലളിതമായി ചെയ്യണമെന്ന് തീരുമാനിച്ചിട്ട് നടത്തിയൊരു അഭിമുഖമായിരുന്നു. അതിന് ശേഷം പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ഇംഗ്ലീഷിനെ കുറിച്ചുമൊക്കെ ട്രോളുകള്‍ വന്നിട്ടുണ്ട്.

പൃഥ്വി-സുപ്രിയ വിവാഹം വലിയ വാര്‍ത്തയായിരുന്നു. അധികമാരെയും വിളിക്കാതെ വളരെ പെട്ടെന്നാണ് ഇരുവരും വിവാഹിതരായത്. അതുമായി പത്രങ്ങളില്‍ വന്ന വാര്‍ത്ത കൂടി ആസ്പദമാക്കിയാണ് താനന്ന് ചോദിച്ചിരുന്നത്. എന്നാല്‍ ആ അഭിമുഖം വൈറലായതിന് ശേഷം എനിക്കും പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊക്കെ വിമര്‍ശനം ഉണ്ടായി.

തെന്നിന്ത്യയില്‍ ഇംഗ്ലീഷ് പറയാന്‍ അറിയുന്നൊരു നടന്‍ പൃഥ്വിരാജ് മാത്രമാണെന്ന തരത്തിലൊക്കെ സുപ്രിയ പറഞ്ഞിരുന്നു. അവര്‍ വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. അതൊക്കെ പലരും ട്രോളാക്കി മാറ്റി. ആ അഭിമുഖത്തിന് ശേഷം എന്തെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കാമെന്ന് ഞാന്‍ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞതൊക്കെ പറഞ്ഞതാണ്. മാറ്റേണ്ടതില്ലെന്നാണ് പൃഥ്വിയുടെ അഭിപ്രായം.

More from Filmibeat

Read more about: john brittas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X