Don't Miss!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Travel
മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
മീ ടുവില്‍ ഞെട്ടിച്ച് അവതാരിക റോസിന് ജോളി, പേരുകള്‍ ഉടന്‍ വെളിപെടുത്തും!!
ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടു തുറന്നുപറച്ചില്‍ ഇപ്പോള്‍ മലയാള ചലച്ചിത്രരംഗത്തു സജീവമായികൊണ്ടിരിക്കുകയാണ്. മീ ടു ക്യാംപയിന്റെ ഭാഗമായി ഇതിനോടകം ചലച്ചിത്രരംഗത്തെ പല പ്രമുഖരുടെയും പേരുകള്‍ സ്ത്രീകള്‍ വെളിപെടുത്തി കഴിഞ്ഞു. മലയാള സിനിമയില്‍ നടനും എംഎല്‍എ യുമായ മുകേഷിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇനി ഏതൊക്കെ പ്രമുഖരുടെ പേരുകള്‍ ക്യാംപയിന്റെ ഭാഗമായി പുറത്തുവരും എന്ന ആകാംഷയിലാണ് സാധാരണക്കാര്‍.

അതിനിടയിലാണ് നടിയും അവതാരികയുമായ റോസിന് ജോളിയും മീ ടുവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ മറ്റുള്ള മീ ടുതുറന്നുപറച്ചിലുകളില് നിന്നും വ്യത്യസ്തമാണ് എന്നുമാത്രം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ മീ ടു ക്യാംപയിനിന് റോസിന് തുടക്കമിട്ടത്.
കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകൻ കുമ്പസരിക്കുന്നു, മീ ടുനു ഫലം കണ്ടു
പണം കടം വാങ്ങിയിട്ട് തിരിച്ച് തരാതെ നില്ക്കുന്നവരെക്കുറിച്ചാണ് റോസിന് പറഞ്ഞിരിക്കുന്നത്. തിരിച്ചു തരാം എന്ന് ഉറപ്പു പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടു ക്യാംപയിന് തുടങ്ങിയാലെന്തെന്ന് ആലോചിക്കുകയാണ് താനെന്നാണ് റോസിന് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. പണം തിരികെ തരാത്തവര്‍ക്ക് ഒരു മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.

പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം അതിനുള്ളില്‍ പണം തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ ഫോണില്‍ വിളിക്കുകയോ ചെയ്യാം. അല്ലാത്ത പക്ഷം ഇനി വരുന്ന ദിവസങ്ങളില്‍ കടം വാങ്ങിയ ഓരോരുത്തരുടെയും പേരുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പും റോസിന് നല്‍കുന്നുണ്ട്.
സിന്റ അതിജീവിച്ചവർക്കൊപ്പം!! അമ്മയോ, നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഉത്തരം മുട്ടിച്ച് അഞ്ജലി