പുതിയ വര്‍ഷത്തിലും മിന്നിത്തിളങ്ങാന്‍ ടൊവിനോ!ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു വരുന്നു!ഫസ്റ്റ്ലുക്ക് പുറത്ത്

By Midhun Raj

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ വിജയ ചിത്രങ്ങളുമായി മുന്നേറിയ താരമായിരുന്നു ടൊവിനോ തോമസ്. വ്യത്യസ്ത പ്രമേയങ്ങള്‍ പറഞ്ഞ സിനിമകളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ടൊവിനോ മികച്ച പ്രകടനം നടത്തിയിരുന്നത്. ഏഴ് സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം നടന്റെതായി റിലീസ് ചെയ്തിരുന്നത്. പുതിയ വര്‍ഷവും നിരവധി സിനിമകളാണ് ടെവിനോയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതുമായ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ടൊവിനോയുടെതായി വരുന്ന സിനിമകളിലൊന്നാണ് ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരിക്കുകയാണ്.

ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു

ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു

ആദാമിന്റെ മകന്‍ അബു,പത്തേമാരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു. ടൊവിനോ തോമസ് നായകവേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്യാത്ത തരത്തിലൊരു കഥാപാത്രമായിരിക്കും സിനിമയിലേതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്നത് കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരും.

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം

സിനിമാ മേഖലയുമായി ബന്ധപ്പെട്ടൊരു കഥ ആയിരിക്കും ചിത്രത്തിലേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാനഡയിലായിരുന്നു സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം നടന്നിരുന്നത്. ചെന്നൈ,തിരുവനന്തപുരം,മുംബൈ തുടങ്ങിയവിടങ്ങളാണ് സിനിമയുടെ മറ്റു പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നടന്‍ ശ്രീനിവാസനും

നടന്‍ ശ്രീനിവാസനും

നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു സംവിധായകന്റെ വേഷത്തിലായിരിക്കും ടൊവിനോ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റസൂല്‍ പൂക്കുട്ടിയാണ് ഇത്തവണയും സലീം അഹമ്മദ് ചിത്രത്തിനു വേണ്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്നത്. 41ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്

ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്‌ററര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോ തോമസ് തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചിരുന്നത്. ടൊവിനോയ്‌ക്കൊപ്പം ഒരു വിദേശ താരത്തെയും ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു പോസ്റ്ററില്‍ കാണിക്കുന്നുണ്ട്.

നായികയായി അനുസിത്താര

നായികയായി അനുസിത്താര

ഒരു കുപ്രസിദ്ധ പയ്യനു ശേഷം അനുസിത്താര തന്നെ ടൊവിനോയുടെ നായികാ വേഷത്തിലെത്തുന്നു.സിദ്ദിഖ്,ശ്രീനിവാസന്‍,സലീംകുമാര്‍,സെറീന വഹാബ്, അപ്പാനി ശരത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.അലെന്‍സ് മീഡിയ കനേഡിയന്‍ മൂവീ കോര്‍പ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ക്യമറ മധു അമ്പാട്ടാണ് നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X