അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരത്തിളക്കവുമായി ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു! ടൊവിനോയ്ക്കും അവാര്‍ഡ്

By Midhun Raj

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ. ആദാമിന്റെ മകന്‍,പത്തേമാരി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിനു മുന്‍പേ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവിന് അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കാനഡയില്‍ നടക്കുന്ന ആല്‍ബര്‍ട്ടെ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച സിനിമയടക്കുമുളള പുരസ്‌കാരങ്ങളാണ് നേടിയിരിക്കുന്നത്. സലീം അഹമ്മദ് മികച്ച സംവിധായകനായും, ടൊവിനോ തോമസ് (മികച്ച നടന്‍),നിക്കി (മികച്ച സഹനടി) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

and the oscar goes to

സിനിമയ്ക്കുള്ളിലെ സിനിമയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. സിനിമാ രംഗത്ത് ചുവടുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. അനു സിത്താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. സിദ്ദിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും ബിജിപാല്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. അലന്‍സ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X