For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേനലും വര്‍ഷവും...! ഹരിശങ്കറിന്റെ ആലാപനത്തില്‍ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂവിലെ പുതിയ ഗാനം! വീഡിയോ

    |

    ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ. ആദാമിന്റെ മകന്‍ അബു,പത്തേമാരി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സലീം അഹമ്മദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 21ന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

    പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നു

    സിനിമയ്ക്കുളളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ്ടൂവിലെ പുതിയൊരു ഗാനം കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വേനലും വര്‍ഷവും എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്.

    and the oscar goes to,

    റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. ടൊവിനോ തന്നെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ പാട്ട് പുറത്തുവിട്ടത്. ഏറെ അഭിനയ സാധ്യതയുളള കഥാപാത്രം തന്നെയാണ് ടൊവിനോയ്ക്ക് ചിത്രത്തിലെന്നാണ് അറിയുന്നത്.

    നടനു പുറമെ സിദ്ധിഖും സലീംകുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത്,അനു സിത്താര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രം അലൈന്‍സ് മീഡിയ,കനേഡിയന്‍ മൂവീ കോര്‍പ് തുടങ്ങിയവരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    ആസിഫ് അലിക്കൊപ്പം ഫര്‍ഹാനും ജീന്‍ പോളും! അണ്ടര്‍ വേള്‍ഡ് ഫസ്റ്റ്‌ലുക്ക് പുറത്ത്! റിലീസ് ആഗസ്റ്റില്‍

    വിജയ് സേതുപതിയെ നന്‍പനായി വരവേറ്റുകൊണ്ടൊരു പാട്ട്! മാര്‍ക്കോണി മത്തായിയിലെ പുതിയ വീഡിയോ ഗാനം

    English summary
    and the oscar goes to movie song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X