മമ്മൂട്ടിയ്‌ക്കൊപ്പം കോളിവുഡില്‍ രണ്ട് ഹോട്ട് സുന്ദരികള്‍!
മമ്മൂട്ടി വീണ്ടും തമിഴകത്തേയ്ക്ക് പോകുന്നു എന്നത് നേരത്തെ ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്തതാണ്. പക്ഷെ സിനിമയുടെ പേരിനെ കുറിച്ചോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ വിവരമൊന്നും അന്ന് ലഭിച്ചിരുന്നില്ല. പേരിനെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചില്ലെങ്കിലും ചിത്രത്തിലെ നായികമാരുടെ പേര് കിട്ടി.
കോളിവുഡിലെ ഹോട്ട് സുന്ദരികളായ അഞ്ജലിയും ആന്‍ഡ്രിയ ജെര്‍മിയയുമാണത്രെ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്. മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരം ലഭ്യമായി വരുന്നതേയുള്ളൂ.

യുവന്‍ ശങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിയ്ക്കു. 2007 ല്‍ പുറത്തിറങ്ങിയ കട്ടറദു തമിഴ് എന്ന ചിത്രത്തിലൂടെയാണ് റാം വെള്ളിത്തിരയിലെത്തിയത്. അഞ്ജലിയായിരുന്നു ഈ ചിത്രത്തിലെ നായിക. തങ്ക മീന്‍കള്‍ എന്ന രണ്ടാമത്തെ ചിത്രത്തിന് ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ താരമണി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് റാം.
മമ്മൂട്ടിയുടെ പതിനാറാമത്തെ തമിഴ് ചിത്രമാണ് റാം സംവിധാനം ചെയ്യുന്നത്. 2010 ല്‍ പുറത്തിറങ്ങിയ വന്ദേമാതരമാണ് മമ്മൂട്ടി ഒടുവില്‍ ചെയ്ത തമിഴ് ചിത്രം. ഇപ്പോള്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. നയന്‍താരയാണ് നായിക.


Click it and Unblock the Notifications