»   » ഞാന്‍ ഫഹദിന്റെ പ്രണയിനിയല്ല: ആന്‍ഡ്രിയ

ഞാന്‍ ഫഹദിന്റെ പ്രണയിനിയല്ല: ആന്‍ഡ്രിയ

Posted By:
Subscribe to Filmibeat Malayalam
Andrea Jeremiah
മലയാളത്തിന്റെ ന്യൂജനറേഷന്‍ അഭിനേതാവ് ഫഹദ് ഫാസില്‍ ഇപ്പോള്‍ യുവാക്കളുടെ ഹരമാണ്, കഷണ്ടി കാണിച്ച് അഭിനയിക്കാനും നെഗറ്റീവ് റോളുകള്‍ സ്വീകരിക്കാനും ഫഹദ് കാണിയ്ക്കുന്ന ചങ്കൂറ്റം ഈ ആരാധന വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിയ്ക്കുന്നുണ്ട്. പിന്നെ പ്രണയം മൂടിവെയ്ക്കാതെ അത് വിളിച്ചു പറയാനുള്ള ഫഹദിന്റെ തന്റേടവും ഏറെ പ്രശംസിയ്ക്കപ്പെട്ടു.

എന്നാല്‍ പ്രണയം വിളിച്ചു പറയുന്നകാര്യത്തില്‍ ഫഹദ് അല്‍പം പക്വതക്കുറവ് കാണിച്ചുവെന്നാണ് പിന്നീടുള്ള പല സംഭവങ്ങളും വ്യക്തമാക്കുന്നത്. വീട്ടുകാര്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഫഹദിനെ പിന്തുണയ്ക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ഫഹദ് മാധ്യമങ്ങളെ കാണുന്നില്ലെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഫഹദിനെ ആകെ നിരാശനാക്കുന്ന അതിലുപരി നാണംകെടുത്തുന്ന ഒരു പ്രസ്താവനയുമായി ഫഹദിന്റെ പ്രണയകഥയിലെ നായിക ആന്‍ഡ്രിയ ജെര്‍മിയ തന്നെ രംഗത്തെത്തിയിരിക്കുന്നു.

തനിയ്ക്ക് ആരോടും പ്രണയമില്ലെന്നും താന്‍ ആരുടെയും പ്രണയിനിയല്ലെന്നുമാണ് ആന്‍ഡ്രിയ പറയുന്നത്. തമിഴകത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ ഫഹദുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആന്‍ഡ്രിയ ഇക്കാര്യം പറഞ്ഞത്.

ആരെങ്കിലും എന്നെ പ്രണയിക്കുന്നുണ്ടെങ്കില്‍ അതില്‍ എനിയ്ക്ക് ഉത്തരവാദിത്തമില്ല. എനിയ്ക്ക് കല്യാണ പ്രായമായിട്ടില്ല. തല്‍ക്കാലം ലക്ഷ്യം വെയ്ക്കുന്നത് സിനിമയിലെ വിജയം തന്നെയാണ്. പ്രണയിച്ച് നടക്കാന്‍ താല്‍പര്യമോ സമയമോ ഇല്ല. നായികയായി അറിയപ്പെടുന്നതിലേറെ ഒരു ഗായികയായി അറിയപ്പെടാനാണ് എനിയ്ക്കാഗ്രഹം- ആന്‍ഡ്രിയ പറഞ്ഞു.

അന്ന് പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ആന്‍ഡ്രിയയുടെ നിലപാട് എന്താണെന്ന് തനിയ്ക്ക് അറിയില്ലെന്ന് ഫഹദ് പറഞ്ഞിരുന്നു. താനിക്കാര്യം പറഞ്ഞപ്പോള്‍ ഇത് ശരിയാകുമോയെന്ന് ആന്‍ഡ്രിയ ചോദിച്ചിരുന്നുവെന്നും ഫഹദ് തുറന്നു പറഞ്ഞിരുന്നു. ഫഹദ് പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ആന്‍ഡ്രിയ അത് നിഷേധിക്കാതിരുന്നതോടെയാണ് സംഭവം വലിയ വാര്‍ത്തയായത്. ഇപ്പോള്‍ വാര്‍ത്തയും വിവാദവുമെല്ലാം കഴിഞ്ഞപ്പോഴാണ് ആന്‍ഡ്രിയ തനിയ്ക്ക് പ്രണയമില്ലെന്ന് പറഞ്ഞിരിക്കുന്നത്.

ഇനി അതല്ല വീട്ടുകാര്‍ ഉടക്കിയതോടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരുക്കിയ ഒരു നാടകമാണോ ഈ പ്രസ്താവനയെന്നകാര്യവും സംശയിക്കാവുന്നതാണ്. എന്തായാലും അടുത്തിടെ ഫഹദ് നായകനാകുന്ന നോര്‍ത്ത 24 കാതം എന്ന ചിത്രത്തില്‍ നിന്നും ആന്‍ഡ്രിയ പിന്‍മാറിയിരുന്നു. താമസിയാതെ പൃഥ്വിരാജ് നായകനാകുന്ന ഒരു ചിത്രത്തില്‍ നായികയാകാന്‍ അവര്‍ സമ്മതിയ്ക്കുകയും ചെയ്തിരുന്നു.

English summary
Andrea Jeremiah has now denied it and said that she is not aware of Fahad's interview and she has no idea over her marriage plans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam