മഞ്ജു ഇല്ല; മോഹന്‍ലാലിന് ആന്‍ഡ്രിയ നായിക
കൊച്ചി: രഞ്ജിത്ത് മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ചിത്രത്തില്‍ തെന്നന്ത്യന്‍ നടി ആന്‍ഡ്രിയ ജെര്‍മിയ നായികയാകും. ഫിബ്രുവരി അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് ഫിലിംസ് ആണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ പുതുവര്‍ഷത്തിലെ ആദ്യ സിനിമ കൂടിയാണ് രഞ്ജിത് ചിത്രം.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്ന ചിത്രത്തിനുശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സിനിമ ഒരുക്കുന്നത്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആന്‍്ഡ്രിയയ്ക്ക് അടുത്തകാലത്തായി മലയാള സിനിമയില്‍ നിന്നും നിരവധി ഓഫറുകളാണ് തേടിയെത്തിയത്. മമ്മൂട്ടിയുടെ ഫയര്‍മാന്‍ ആണ് ആന്‍ഡ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

ഇതാദ്യമായാണ് ആ്ന്‍ഡ്രിയ മോഹന്‍ലാലിന്റെ നായികയാകുന്നത്. ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡില്‍ ആന്‍ഡ്രിയയെ നായികയാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ കടല്‍കടന്നൊരു മാത്തുക്കുട്ടി ഞാന്‍ എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ പരാജയപ്പെട്ടവയായിരുന്നു.
നേരത്തെ മഞ്ജുവാര്യരുടെ തിരിച്ചുവരവ് രഞ്ജിത്ത് മോഹന്‍ലാല്‍ ടീമിനൊപ്പം ആയിരുന്നു തീരുമാനിച്ചത്. ഇതിനായി മഞ്ജുവിന് അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദം മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷമാണ് മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നായികയാകുന്നതും വമ്പിച്ച തിരിച്ചുവരവ് നടത്തുന്നതും.


Click it and Unblock the Notifications











