»   » ലണ്ടന്‍ ബ്രിഡ്ജിന്‍റെ ആദ്യ പോസ്റ്റര്‍ റിലീസായി

ലണ്ടന്‍ ബ്രിഡ്ജിന്‍റെ ആദ്യ പോസ്റ്റര്‍ റിലീസായി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ലണ്ടന്‍ ബ്രിഡ്ജിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കുന്ന സിനിമയാണ് ലണ്ടന്‍ ബ്രിഡ്ജ്. പൃഥ്വിക്ക് ഒപ്പം ആന്‍ഡ്രിയ ജെര്‍മിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

prithviraj

റിലീസായ പോസ്റ്ററുകളില്‍ സ്യൂട്ട് അണിഞ്ഞ പൃഥ്വിയുടെ ചിത്രമാണുള്ളത്. തലമുടിയില്‍ കളറിംഗ് നടത്തിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള ഹെയര്‍കളര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിയ്ക്കുന്നു. ലണ്ടനും സ്‌കോട്ട്‌ലന്റുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. വിദേശത്തെ ചിത്രീകരണ സമയങ്ങളില്‍ സ്വയം വാഹനം ഓടിയ്ക്കുന്നതിനായി പൃഥ്വി അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.

English summary
The makers have now released the first poster of London Bridge, featuring Prithviraj. The actor is seen in a suit, with his hair coloured brown in the poster

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam