എനിയ്ക്ക് ചുറ്റും ശത്രുക്കള്‍: ആന്‍ഡ്രിയ ജര്‍മിയ
ആന്‍ഡ്രിയ ആകെ വിഷമത്തിലാണ്. എങ്ങോട്ടുതിരിഞ്ഞാലും തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കണ്ടു കേട്ടും മടുത്തുവെന്നാണ് താരം പറയുന്നത്. എന്തിനാണ് ദൈവം തന്നോടിങ്ങനെ ശത്രുതകാണിയ്ക്കുന്നതെന്ന് താന്‍ സ്വയം ചോദിച്ചുപോവുകയാണെന്നും ആന്‍ഡ്രിയ പറയുന്നു. ആന്‍ഡ്രിയ ആദ്യം അകപ്പെട്ട ഗോസിപ്പ് ഗായകന്‍ അനിരുദ്ധ് രവിചന്ദുമായുള്ള പ്രണയമായിരുന്നു. ഇവര്‍ രണ്ടുപേരുമൊന്നിച്ച് ഒരു ചടങ്ങിനിടെ ചുംബിയ്ക്കുന്ന ചിത്രം നെറ്റില്‍ ആകെ പരക്കുകയും ഏറെനാള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇത് സ്ഥിരം വാര്‍ത്തയാവുകയും ചെയ്തു.
ഇതിന്റെ തീയും പുകയും കെട്ടടങ്ങുമ്പോഴേയ്ക്കാണ് ആന്‍ഡ്രിയയോട് പ്രണയമുണ്ടെന്ന് മലയാളി താരം ഫഹദ് ഫാസില്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. ഇതോടെ ആന്‍ഡ്രിയയും ഫഹദും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. ഫഹദ് പറഞ്ഞത് സ്വന്തം ഇഷ്ടത്തിന്റെ കാര്യമാണോ, ആന്‍ഡ്രിയയ്ക്ക് തിരിച്ച് ഇഷ്ടമുണ്ടോയെന്നുള്ളകാര്യങ്ങളൊന്നും ആരും ചോദിച്ചില്ല. രണ്ടുപേരും കടുത്ത പ്രണയത്തിലാണെന്നും വീട്ടുകാരെ ധിക്കരിച്ച് വിവാഹം നടത്തുമെന്നുമെല്ലാം വാര്‍ത്ത വന്നു. ഈ വാര്‍ത്ത് തമിഴകത്തെ മാധ്യമങ്ങള്‍കൂടി ഏറ്റുപിടിച്ചതോടെ ആന്‍ഡ്രിയയ്ക്ക് പ്രതികരിക്കേണ്ടിവരുയായിരുന്നു.

താന്‍ ആരുമായും പ്രണയത്തിലല്ലെന്നായിരുന്നു ആന്‍ഡ്രിയ വ്യക്തമാക്കിയത്. ഇതോടെ ആ പ്രണയഗോസിപ്പ് കെട്ടടങ്ങി. ഇപ്പോഴത്തെ പുതിയ പ്രശ്‌നം നടന്‍ചിമ്പുവിന്റെ പ്രണയവുമായി ബന്ധപ്പെട്ടതാണ്. ചിമ്പുവും ഹന്‍സികയും തമ്മിലുള്ള പ്രണയം തകരാന്‍ കാരണം ആന്‍ഡ്രിയയാണെന്നാണ് കോളിവുഡിലെ പുത്തന്‍ വാര്‍ത്ത. ഇത് തന്നെ വല്ലാതെ ഉലച്ചിരിക്കുകയാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഒരു പടത്തില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴേയ്ക്കും നായകനടനുമായി പ്രണയത്തിലാകുമോയെന്നാണ് ആന്‍ഡ്രിയ ചോദിക്കുന്നത്. ചിമ്പുവുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചത് കഥയ്ക്ക് അത് അത്യാവശ്യമായതുകൊണ്ടാണെന്നും അല്ലാതെ തങ്ങള്‍ പ്രണയികളായതുകൊണ്ടല്ലെന്നും ആന്‍ഡ്രിയ പറയുന്നു.
തൊഴിലുമായി ബന്ധപ്പെട്ടുവരുന്ന സാഹചര്യങ്ങളെ മുന്‍നിര്‍ത്തി നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്തിനാണ് എന്നാണ് ആന്‍ഡ്രിയയുടെ ചോദ്യം. എന്തിനാണ് എന്നും തന്നെയിങ്ങനെ വേദനിപ്പിക്കുന്നതെന്നും താരം ചോദിയ്ക്കുന്നു. തനിയ്ക്ക് ചുറ്റും ശുത്രുക്കള്‍ മാത്രമാണുള്ളതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും ആന്‍ഡ്രിയ പറയുന്നു.


Click it and Unblock the Notifications