സമൂഹമാധ്യമങ്ങളില്‍ വൈറലായി ആന്‍ഡ്രിയയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്! കാണാം

By Midhun

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആന്‍ഡ്രിയ ജെര്‍മിയാഹ്.ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു ആന്‍ഡ്രിയ എത്തിയിരുന്നത്. അന്നയുടെയും റസൂലിന്റെയും പ്രണയ കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആദ്യ മലയാള ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ആന്‍ഡ്രിയയ്ക്ക് സാധിച്ചിരുന്നു. അന്നയും റസൂലിനു ശേഷം ലണ്ടന്‍ ബ്രിഡ്ജ് എന്ന പൃഥിരാജ് ചിത്രത്തിലാണ് ആന്‍ഡ്രിയ അഭിനയിച്ചിരുന്നത്. അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രം ലണ്ടന്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ പ്രതാപ് പോത്തന്‍, മുകേഷ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

andrea jermiah

ലണ്ടന് ബ്രിഡ്ജിനു ശേഷം മോഹന്‍ലാലിന്റെ നായികയായി ലോഹം എന്ന ചിത്രത്തിലായിരുന്നു ആന്‍ഡ്രിയ അഭിനയിച്ചിരുന്നത്.രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയവും അവതരണവുംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. തമിഴിലായിരുന്നു ആന്‍ഡ്രിയ തന്റെ കരിയറിലെ കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്. ധനുഷിന്റെ സഹോദരന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രം ആന്‍ഡ്രിയയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ആക്ഷന്‍ അഡൈ്വഞ്ചര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആന്‍ഡ്രിയയെ കൂടാതെ കാര്‍ത്തി,റിമാ സെന്‍ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് ആയിരത്തില്‍ ഒരുവന്‍ അറിയപ്പെടുന്നത്. ഒരു ക്ലാസ് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഒരുക്കിയ ചിത്രമായിരുന്നു ആയിരത്തില്‍ ഒരുവന്‍.

കമലഹാസനൊപ്പമുളള വിശ്വരൂപം എന്ന ചിത്രവും ആന്‍ഡ്രിയയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. വിശാലിനൊപ്പമുളള തുപ്പരിവാലന്‍ എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ ബ്ലോക്ക് ബസ്റ്റര് ഹിറ്റുകളിലൊന്നായി മാറിയിരുന്നത്. ആന്‍ഡ്രിയ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ക'. ചിത്രത്തില്‍ ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിട്ടാണ് ആന്‍ഡ്രിയ അഭിനയിക്കുന്നത്. നഞ്ജില്‍ എന്ന സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ചിത്രത്തിലെ ആന്‍ഡ്രിയയുടെ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. ഒരു പരുക്കന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആന്‍ഡ്രിയ അവതതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X