ആന്‍ഡ്രിയയ്ക്ക് ലണ്ടന്‍ പയ്യന്‍സിനെ കെട്ടണം !

By Lakshmi

സിനിമകളില്‍ ഒപ്പമുള്ള കഥാപാത്രങ്ങളോട് പ്രണയം തോന്നുകയും അത് തുറന്നു പറയുകയുമെല്ലാം ചെയ്യുന്നതാരങ്ങള്‍ കുറവല്ല. ഒരു ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ പ്രണയിച്ച കഥാപാത്രത്തോട് ഇഷ്ടം തോന്നിയെന്ന് പല നടന്മാരും നടിമാരും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സിനിമാ ചിത്രീകരണത്തിനായി പല സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യേണ്ടിവരുമ്പോള്‍ അവിടങ്ങളിലെല്ലാം താമസിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നവരും കുറവായിരിക്കില്ല. ഇതാ തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയ ഇപ്പോള്‍ അത്തരമൊരു പ്രണയത്തിലാണ്.

ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ തനിക്കാഗ്രഹമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്, വെറുതേ പോയി അങ്ങ് താമസിക്കാനല്ല ആന്‍ഡ്രിയ ഇഷ്ടപ്പെടുന്നത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വല്ല ഇന്ത്യന്‍ പയ്യന്‍സിനെയും കെട്ടി അവിടെ സ്ഥിരതാമസമാക്കാന്‍ തനിക്കാഗ്രഹം തോന്നുന്നുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Andrea Jeremiah

മലയാളചിത്രമായ ലണ്ടന്‍ ബ്രിഡ്ജിന്റെ ചിത്രീകരണത്തിനിടെയാണത്രേ താരം ലണ്ടന്‍ നഗരവുമായി പ്രണയത്തിലായിപ്പോയത്. ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍ ലണ്ടനിലെ ഇന്ത്യന്‍ പയ്യന്മാര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെങ്കിലും തെന്നിന്ത്യയില്‍ ആന്‍ഡ്രിയയെക്കുറിച്ച് പരക്കുന്ന ഗോസിപ്പുകള്‍ ആരെയുമൊന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്നകാര്യത്തില്‍ തര്‍ക്കമില്ല.

കൊലവെറിപ്പാട്ട് സംവിധാനം ചെയ്ത അനിരുദ്ധുമായുള്ള ആന്‍ഡ്രിയയുടെ പ്രണയകേളികള്‍ കുപ്രസിദ്ധമാണ്. ഇതിനിടെ അന്നയും റസൂലുമെന്ന പടത്തിന് ശേഷം മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ താനും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയും മുന്നും പിന്നും നോക്കാതെ ആന്‍ഡ്രിയ അത് നിഷേധിക്കുകയും ചെയ്തിരുന്നു.

ആന്‍ഡ്രിയ ലണ്ടന്‍ പയ്യനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞതിനെ ചിരിച്ചുതള്ളുന്നവരും കുറവല്ല, മുമ്പ് അന്നയും റസൂലുമെന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ റസൂലിനെപ്പോലെയൊരാളെ വിവാഹംചെയ്യണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് ആന്‍ഡ്രിയ പറഞ്ഞിരുന്നില്ലേ, ഇപ്പോള്‍ ലണ്ടന്‍ ബ്രിഡ്ജായപ്പോള്‍ അതിലെ നായകനെപ്പോലെയൊരാളെ വിവാഹം ചെയ്യണമെന്ന് ആന്‍ഡ്രിയ ആഗ്രഹിക്കുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ താരത്തില്‍ നിന്നും ഇനിയും കേള്‍ക്കാം എന്നെല്ലാമാണ് അസൂയക്കാര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X