മമ്മൂട്ടിയ്‌ക്കൊപ്പം ആന്‍ഡ്രിയയുമില്ല അഞ്ജലിയുമില്ല
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് പോകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയും അഞ്ജലിയും നായികമാരായി എത്തുന്ന എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത സംവിധായകന്‍ റാം നിഷേധിച്ചു.
ഇതുവരെ ചിത്രത്തിലെ നായികമാര്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും അഞ്ജലിയോ ആന്‍ഡ്രിയയോ ആയിരിക്കും നായികമാരെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ലെന്നും സംവിധായകന്‍ അറിയിച്ചു. ഇപ്പോള്‍ താന്‍ പുതിയ ചിത്രമായ താരമണിയുടെ തിരക്കിലാണെന്നും അത് കഴിഞ്ഞിട്ടേ പുതിയ ചിത്രത്തിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

യുവന്‍ ശങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിയ്ക്കു. 2007 ല്‍ പുറത്തിറങ്ങിയ കട്ടറദു തമിഴ് എന്ന ചിത്രത്തിലൂടെയാണ് റാം വെള്ളിത്തിരയിലെത്തിയത്. അഞ്ജലിയായിരുന്നു ഈ ചിത്രത്തിലെ നായിക. തങ്ക മീന്‍കള്‍ എന്ന രണ്ടാമത്തെ ചിത്രത്തിന് ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
മമ്മൂട്ടിയുടെ പതിനാറാമത്തെ തമിഴ് ചിത്രമാണ് റാം സംവിധാനം ചെയ്യുന്നത്. 2010 ല്‍ പുറത്തിറങ്ങിയ വന്ദേമാതരമാണ് മമ്മൂട്ടി ഒടുവില്‍ ചെയ്ത തമിഴ് ചിത്രം. ഇപ്പോള്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. നയന്‍താരയാണ് നായിക.


Click it and Unblock the Notifications