മുടിവെട്ടാന്‍ തയ്യാറല്ല, ആന്‍ഡ്രിയയെ ലാല്‍ജോസ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി!
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന അഭിനേതാക്കളെ ലഭിയ്ക്കുന്നത് ഒരു സിനിമയെ സംബന്ധിച്ച് ഭാഗ്യമാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീര ഭാരം കൂട്ടേണ്ടിവരും, കുറയ്‌ക്കേണ്ടിവരും, മുടിവെട്ടേണ്ടതായി വരും... അതൊക്കെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടിയല്ലേ. അതിന് തയ്യാറാവാത്തവരുണ്ടെങ്കില്‍ അവരെ മാറ്റുകയേ രക്ഷയുള്ളൂ.
അങ്ങനെയാണ് ലാല്‍ ജോസിന്റെ നീനയില്‍ നിന്ന് ആന്‍ഡ്രിയ ജെര്‍മിയ ഔട്ടായത്. വിക്രമാദിത്യന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴും സംവിധായകന്‍ നായികമാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഒടുവിലാണ് ആന്‍ അഗസ്റ്റിനെയും ദീപ്തി സതിയെയും കണ്ടെത്തിയത്.

രണ്ട് സ്ത്രീകളുടെ കഥപറയുന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ച നായികമാരില്‍ ഒരാള്‍, അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായ ആന്‍ഡ്രിയ ജെര്‍മിയ ആയിരുന്നത്രെ. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി അല്പം മുടി മുറിയ്‌ക്കേണ്ടതുണ്ട്. അതിന് ആന്‍ഡ്രി തയ്യാറാവത്തുകാരണമാണ് മറ്റൊരു നടിയെ പരിഗണിച്ചതെന്ന് ലാല്‍ജോസ് തന്നെയാണ് പറഞ്ഞത്.
ആന്‍ഡ്രിയയ്ക്ക് പകരമാണ് മുംബൈ സ്വദേശിയും പാതി മലയാളിയുമായ ദീപ്തി സതി എത്തിയത്. ഫാഷന്‍ ഫൊട്ടോഗ്രാഫറായ റെജി ഭാസ്‌ക്കര്‍ ആണ് ദീപ്തിയെ ആദ്യം ലാല്‍ ജോസിന് പരിചയപ്പെടുത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന ദീപ്തി അനുപംഖേറിന്റെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥിനിയാണ്.
വളരെ ബോള്‍ഡ് ആയിട്ടുള്ള നായികാ കഥാപാത്രങ്ങളാണ് നീനയിലേതെന്ന് ലാല്‍ ജോസ് നേരത്തെ സൂചന നല്‍കിയിരുന്നു. നീനയെന്നും നളിനിയെന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം ചേര്‍ത്താണ് ടൈറ്റില്‍ ഉണ്ടാക്കിയത്. വിജയ് ബാബു ആണ് ചിത്രത്തിലെ നായകന്‍. വേണുഗോപാല്‍ ആര്‍ ആണ് ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന. ആന്‍ ആഗസ്റ്റിന്റെ ഭര്‍ത്താവുകൂടിയായ ജോമോന്‍ ടി ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.


Click it and Unblock the Notifications