ആന്‍ഡ്രിയയുടെ സഹനടിയാകാന്‍ ശ്രിയയില്ല
തമിഴകത്തെ രണ്ട് സുന്ദരികള്‍ പ്രകാശം പരത്താന്‍ മലയാളത്തിലെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആന്‍ഡ്രിയ ജെര്‍മിയയും ശ്രിയ ശരണം ഒരിക്കല്‍ കൂടെ മലയാളത്തിലെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ചിത്രത്തില്‍ ഇല്ലെന്ന് ശ്രിയ വ്യക്തമാക്കിയിരുന്നെങ്കിലും കാരണം പറഞ്ഞിരുന്നില്ല.
എങ്കില്‍ ശ്രിയ ശരണ്‍ പിന്മാറിയതിന്റെ കാരണവുമായി സംവിധായകന്‍ കെ ആര്‍ ഉണ്ണി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ശ്രിയ ശരണ്‍ ചെയ്യുന്ന കഥാപാത്രത്തിനെക്കാള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് ആന്‍ഡ്രിയ ചെയ്യുന്ന കഥാപാത്രത്തിനാണ്. ആന്‍ഡ്രിയയുടെ സഹനടിയാകാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണത്രെ ശ്രിയ ചിത്രത്തില്‍ നിന്നും പിന്മാറിയത്. എന്തായാലും ശ്രിയ പിന്മാറിയതോടെ മറ്റൊരു താരത്തിനായുള്ള തിരച്ചില്‍ അണിറയില്‍ തുടങ്ങി.

മികച്ച തിരക്കഥാകൃത്തുകൂടെയായ ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ജയമോഹന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മുകേഷ്, ലാല്‍, പ്രകാശ് ബാരെ, സുമി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. റെഡ്ഡിയാര്‍ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ആന്‍ഡ്രിയ എത്തുന്നത്.
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡ്രിയ പിന്നീട് പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജിലും നായികയായെത്തി. പോക്കിരി രാജ എന്ന ചിത്രത്തിലൂടെ ശ്രിയയും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











