ആന്‍ഡ്രിയയും ശ്രിയയും ഒരുമിച്ച് മലയാളത്തില്‍

By Aswathi

തമിഴകത്ത് സാമാന്യം തിരക്കുള്ള രണ്ട് സൂപ്പര്‍ നടിമാരാണ് ശ്രിയ ശരണും ആന്‍ഡ്രിയ ജെര്‍മിയയും. ഇരുവരും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും യുവനായകന്‍ പൃഥ്വിരാജും മത്സരിച്ചഭിനയിച്ച പോക്കിരാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയ ശരണ്‍ വന്നതെങ്കില്‍ ന്യൂജനറേഷന്‍ ഹീറോ ഫഹദ് ഫാസിലിനൊപ്പം അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ആന്‍ഡ്രിയയുടെ വരവ്.

രണ്ട് പേരും മലയാളത്തിലെത്തി വരവ് അറിയിച്ചിട്ടു തന്നെയാണ് മടങ്ങി തമിഴകത്തേക്ക് പോയത്. പോക്കിരി രാജയും അന്നയും റസൂലും പ്രേക്ഷകര്‍ സ്വീകരിച്ച് ചിത്രമെന്ന് സാരം. ഇതാ രണ്ടു പേരും വീണ്ടും മലയാളത്തിലേക്ക് വരുന്നു. അതും ഒരു ചിത്രത്തിന് വേണ്ടി.

Shriya Saran and Andrea Jeremiah

കെ ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സുന്ദരികള്‍ മത്സരിച്ചഭിനയിക്കാന്‍ മലയാളത്തിലെത്തുന്നത്. ടി ആര്‍ പത്മനാഭന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ റെഡ്ഡിയാന്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

ശ്രിയയെയും ആന്‍ഡ്രിയെയും കൂടാതെ പ്രകാശ് രാജ്, ശ്രീനിവാസന്‍, ലാല്‍, മധുപാല്‍, നെടുമുടി വേണു, സുമിന്‍ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. തെന്നിന്ത്യയിലെ രണ്ട് ഹോട്ട് നായികമാര്‍ എത്തുന്നതുകൊണ്ട് ആരും മറിച്ച് ചിന്തിക്കേണ്ട, ചിത്രം തീര്‍ച്ചയായും ഒരു കുടുംബകഥയുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

തമിഴ് പശ്ചാത്തലത്തില്‍ പറയുന്നതുകൊണ്ട് തന്നെ തെങ്കാശിയും തിരുന്നെല്‍ വേലിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ ബാംഗ്ലൂര്‍, കൊല്ലം, കൊച്ചി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളിലുമായായിരിക്കും ചിത്രീകരണം പൂര്‍ണമാക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X