For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആന്‍ഡ്രിയ പാടും പത്മപ്രിയ ആടും

    By Aswathi
    |

    ഉപരിപഠനമെല്ലാം കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ചെത്തുന്ന പത്മപ്രിയയുടെ തുടക്കം ഒരു ഐറ്റം ഡാന്‍സുമായാണ്. ബാച്ചിലര്‍ പാര്‍ട്ടി എന്ന മലയാളം ചിത്രത്തിലെ പത്മപ്രിയയുടെ ഐറ്റം ഡാന്‍സ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ അന്ന് കേട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായി പത്മപ്രിയ എത്തുന്നത്.

    ശശികുമാര്‍ സംവിധാനം ചെയ്യുന്ന ബ്രാഹ്മണ്‍ എന്ന ചിത്രത്തിലെ 'വാടാ വാടാ നന്‍പാ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പത്മപ്രിയയുടെ ചുവടുകള്‍. തെന്നിന്ത്യന്‍ താരവും ഗായികയുമായ ആന്‍ഡ്രിയ ജെര്‍മിയയാണ് പത്മപ്രിയയ്ക്ക് വേണ്ടി ഈ ഐറ്റം സോഗ് ആലപിക്കുന്നത്. വേറൊന്നു കൂടെയുണ്ട്. ഈ ഐറ്റം നമ്പര്‍ ആദ്യം ആന്‍ഡ്രിയ പാടി താരം തന്നെ ആടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പത്മപ്രിയയുടെ കയ്യില്‍ എത്തിപ്പെടുകയായിരുന്നു.

    padmapriya-andrea-jeremiah

    പാട്ടിന്റെ ചിത്രീകരണം കഴിഞ്ഞു. ശശികുമാര്‍ തന്നെയാണ് ചിത്രത്തിലെ നായകനും. പുതുമുഖമായ ലാവണ്യ ത്രിപാഠി ചിത്രത്തില്‍ നായികയായി എത്തുന്നു. സഹനടിയുടെ വേഷമാണ് ചിത്രത്തില്‍ പത്മപ്രിയയ്ക്ക്. സന്താനമാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

    ദേവശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മലയാളിയായ ജോമോന്‍ ടി ജോണാണ്. കെ മഞ്ജു, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    English summary
    Andrea Jeremiah's popularity as singer is growing strong and steady. The actress has crooned a peppy number in Sasikumar starrer 'Brahman', and the number will have Padmapriya shaking her legs for ti
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X