മമ്മൂട്ടിയുടെ നായികയായി ആന്‍ഡ്രിയ വീണ്ടും മലയാളത്തില്‍
'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ വന്ന് വരവറിയിച്ച് തിരിച്ചുപോയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയുടെ വിജയം കൊണ്ടും തുടര്‍ന്നുണ്ടായ പ്രണയ ഗോസിപ്പുകൊണ്ടും ആന്‍ഡ്രിയയെ മലയാളികള്‍ക്ക് പരിചയമായി. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ 'ലണ്ടന്‍ ബ്രിഡ്ജി'ല്‍ വന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
മലയാളത്തിലേക്ക് വീണ്ടുമൊരു പരീക്ഷണവുമായി എത്തുകയാണ് ആന്‍ഡ്രിയ. അതും മമ്മൂട്ടിയുടെ നായികയായി. കാര്യസ്ഥന്‍, തേജാഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്‍ഡ്രിയ മമ്മൂട്ടിയ്ക്ക് നായികയാകുന്നത്.

'ഫയര്‍മാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു അഗ്നിസമന സേനാനിയായാണ് മമ്മൂട്ടി എത്തുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങും. മിലാന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.
തമിഴില്‍ പൂര്‍ത്തിയാക്കിയ 'അരണ്‍മനൈ' എന്ന ഹൊറര്‍ കോമഡി ചിത്രമാണ് ആന്‍ഡ്രിയയുടേതായി ഉടന്‍ റീലീസാകുന്നത്. ഒരേ സമയം ഫഹദ് ഫാസിലിനെ പോലുള്ള യുവ നായകന്മാര്‍ക്കൊപ്പം ശരത്ത് കുമാറിനെ പോലുള്ള നടന്മാര്‍ക്കൊപ്പവും നായികയായി അഭിനയിച്ച നടിയാണ് ആന്‍ഡ്രിയ.
മമ്മൂട്ടിയ്ക്ക് ഇപ്പോള്‍ തന്നെ കൈയ്യില്‍ ഒത്തിരി ചിത്രങ്ങളുണ്ട്. 'മുന്നറിയിപ്പി'ന്റെ വിജയത്തിന് ശേഷം 'രാജാധിരാജ'യും വന്നു. ഇപ്പോള്‍ 'വര്‍ഷ'ത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് മമ്മൂട്ടി. തുടര്‍ച്ചയായി സിനിമകള്‍ തന്നെ.


Click it and Unblock the Notifications











