കുഞ്ഞപ്പന്‍ ഇനി തമിഴ് പറയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് തമിഴ് റീമേക്ക്‌

2019ല ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത അന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇരുവരുടെയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴ് റീമേക്കിനൊരുങ്ങുകയാണ്. പ്രശസ്ത തമിഴ് സംവിധായകന്‍ കെ എസ് രവികുമാറാണ് ചിത്രത്തിന്റെ തമിഴ് പകര്‍പ്പവകാശം സ്വന്തമാക്കിയത്.

ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി, പടയപ്പ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് കെ എസ് രവികുമാര്‍. രവികുമാറിന്റെ അസോസിയേറ്റസായ ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ് റീമേക്ക് സംബദ്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

android kunjappan version 5.25

ചിത്രത്തിലെ ഭാസ്‌ക്കര പൊതുവാള്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം സുരാജിന് ലഭിച്ചിരുന്നു. കൂടാതെ രതീഷ് ബാലകൃഷ്ണന് മികച്ച നവഗാത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു. പയ്യന്നൂരിലെ ഒരു ഗ്രാമത്തിലെത്തിയ ഒരു റോബോട്ടും ഭാസ്‌ക്കര പൊതുവാളും തമ്മിലുള്ള ബന്ധം പറഞ്ഞ ചിത്രം പ്രദര്‍ശനത്തിനെത്തിയ ആദ്യ നാളില്‍തന്നെ ബോക്‌സോഫീസ് ഹിറ്റായിരുന്നു. സൈജു കുറുപ്പ്, സൂരജ് തേലക്കാട്, കെന്‍ഡി സിര്‍ദോ, മാല പാര്‍വതി, ഉണ്ണി രാജ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തലനാരിഴ, ഉദയ സ്ഥാപിതം 1954, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, വാക്ക്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് സുരാജിന്റെതായി അണിയറില്‍ ഒരുങ്ങുന്നത്‌. പ്രശസ്ത സിനിമ എഡിറ്റര്‍ സംജിത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന തലനാരിഴ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജലജ എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് കുര്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നീണ്ട ഒരിടവേളയ്ക്കു ശേഷം നടി ജലജ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരികയാണ് ചിത്രത്തിലൂടെ.

Recommended Video

50th Kerala State Film Awards: Winners list | FilmiBeat Malayalam

ജിയോ ബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X