സൗബിന്റെ നായികയെ മനസ്സിലായോ! ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ക്യാരക്ടർ പോസ്റ്റർ പുറത്ത്
വികൃതിയ്ക്ക് ശേഷം സൗബിൻ ഷാഹിറും വെഞ്ഞാറമൂട് സൂരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ നായികയായ അരുണാചലൽ പ്രദേശ് സ്വദേശിയായ കെന്‍ഡി സിര്‍ദോയുടെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

മഞ്ജു വാര്യരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. നടി റിമ കല്ലിങ്കലും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സൗബിന്റെ നായികയായിട്ടാണ് കെന്റി മോളിവുഡിൽ എത്തുന്നത്. സ്ലീവ്ലെസ് ടോപ്പിൽ വട്ട കണ്ണട ധരിച്ച് നദീക്കരയിൽ ഇരിക്കുന്ന കെന്റിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പോസ്റ്ററിനു ലഭിക്കുന്നത്. മുംബൈയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈൻ അസോസിയേറ്റിന്റെ പ്രിൻസിപ്പൽ ഡിസൈനറും കോ സ്ഥാപകനുമായ മുരളിധരനാണ് പേസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കെന്റി സിര്‍ദോ, സൈജു കുറുപ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനി ൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











