അച്ഛനും മകനുമായി പൊളിച്ചടുക്കാന്‍ സുരാജും സൗബിനും! ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ വീഡിയോ ഗാനം
സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25. സൗബിന്റെ പിതാവായിട്ടാണ് സിനിമയില്‍ സുരാജ് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ ട്രെയിലറിന് പിന്നാലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. ബിജിബാല്‍ സംഗീതം നല്‍കിയ ഈ ഗാനം മിഥുന്‍ ജയരാജാണ് ആലപിച്ചിരിക്കുന്നത്.

ബികെ ഹരിനാരായണന്‍ വരികള്‍ എഴുതിയിരിക്കുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡില്‍ ശ്രദ്ധേയനായ രതീഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം കൂടിയാണിത്. വികൃതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിച്ചിരിക്കുന്നത്.
ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെയുള്ള രസകരമായ സംഭവമാണ് ചിത്രത്തില്‍ പറയുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. അരുണാചല്‍ പ്രദേശ് സ്വദേശിയാണ് സിനിമയിലെ നായികയായ കെന്റി സിര്‍ദോ. നവംബര്‍ ഏട്ടിനാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











