അനീഷ് ജി മേനോന്‍ അച്ഛനായി! കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികള്‍, ഫോട്ടോസ് കാണാം
യുവനടന്‍ അനീഷ് ജി മേനോന്‍ അച്ഛനായി. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഒരു ആണ്‍കുട്ടി പിറന്നെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു താരം പറഞ്ഞത്. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും എത്തി.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് സുപരിചിതനായി മാറിയ താരമാണ് അനീഷ് ജി മേനോന്‍. ആസിഫ് അലിയും നിഷാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ വില്ലന്‍ വേഷത്തിലെത്തിയാണ് അനീഷ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ദൃശ്യം എന്ന ചിത്രത്തില്‍ ജോര്‍ജ് കുട്ടിയുടെ അളിയന്‍ വേഷത്തിലെത്തിയും താരം തിളങ്ങിയിരുന്നു.
ബെസ്റ്റ് ആക്ടര്‍, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, ഗ്രേറ്റ് ഫാദര്‍ തുടങ്ങി ശ്രദ്ധേയമായ പല സിനിമകളിലും താരം അഭിനയിച്ചിരുന്നു. ലൂസിഫറിലെ രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു അവസാനമെത്തിയത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു അനീഷ് ജി മേനോനും ഐശ്വര്യ രാജനും തമ്മില്‍ വിവാഹിതരായത്. ഗുരുവായൂരില്‍ നിന്നും നടത്തിയ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


Click it and Unblock the Notifications











