മാംഗല്യം തന്തുനാനേ... യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനാവുന്നു! സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം!
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അനീഷ് ജി മേനോന്‍ വിവാഹിതനാവുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു. വളരെ ലളിതമായ ചടങ്ങില്‍ എല്ലാവര്‍ക്കും ഒത്തുകൂടാം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവണമെന്നും അനീഷ്് കുറിച്ചിട്ടുണ്ട്.. മോതിരമാറ്റത്തിനിടയിലെ ചിത്രവും അദ്ദേഹം ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപൂര്‍വ്വരാഗത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ഒടിയനിലെത്തി നില്‍ക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന നിരവധി സിനിമകളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്.
ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന് മംഗളാശംസ നേര്‍ന്നിട്ടുള്ളത്.

മമ്മൂട്ടി ദി ബെസ്റ്റര്‍ ആക്ടര്‍ റിയാലിറ്റി ഷോയിലെ പ്രധാന താരങ്ങളിലൊരാളാണ് അനീഷ്. കൈരളി ടിവിയുടെ സ്റ്റാര്‍ ഹണ്ടിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് ഇദ്ദേഹമെത്തിയത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളായ ഒടിയന്‍, ഒരു അഡാര്‍ ലവ് തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പുതുജീവിതത്തിലേക്ക് കടക്കാനിരിക്കുന്ന അനീഷ് ജി മേനോനും പ്രതിശ്രുത വധുവിനും ഫില്‍മിബീറ്റിന്റെ മംഗളാശംസകള്‍.


Click it and Unblock the Notifications











