നാടകത്തിന്റെ ചൂടും ചൂരുമായി അനീഷ് ജി മേനോന്‍

By Lakshmi

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനായി എത്തിയ അനീഷ് ജി മേനോന്‍ എന്ന നടന്‍ നിരച്ചിരിക്കാതെ വന്ന സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ്. മലയാളസിനിമാ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ക്കുന്ന ദൃശ്യമെന്ന ചിത്രം പോലെ തന്നെ ഹിറ്റാണ്, അതിലെ ഓരോ താരങ്ങളും. വളരെക്കുറച്ച് സീനുകളില്‍ മാത്രമേയുള്ളുവെങ്കിലും അനീഷ് ജി മേനോന്‍ എന്ന നടന് അളിയന്‍ എന്നൊരു വിളിപ്പേര് വീണുകഴിഞ്ഞു.

യുവരാഷ്ട്രീയക്കാരനായുള്ള അനീഷിന്റെ ദൃശ്യത്തിലെ പ്രകടനം ക്ലിക്കായിക്കഴിഞ്ഞു. മമ്മൂട്ടിപോലും ആദ്യം കണ്ടപ്പോള്‍ തന്നെ അളിയാ എന്ന് വിളിച്ചതിന്റെ സന്തോഷത്തിലാണ് അനീഷിപ്പോള്‍. ഒപ്പം മലയാള സിനിമ പുതുനടന്മാരുടെ കൂട്ടത്തില്‍ തന്നെക്കൂടി സ്വീകരിച്ചുവെന്നതിലും അനീഷിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.


നാടകമാണ് അനീഷ് എന്ന കലാകാരന്റെ അടിസ്ഥാനം. കെപിഎസിയില്‍ നടനായി കലാരംഗത്തേയ്ക്ക് കടന്നുവന്ന അനില്‍ ജി മേനോന്‍ പരസ്യരംഗത്തും പരിചിതമുഖമാണ്. ദൃശ്യത്തിന് മുമ്പും അനീഷ് പല ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്, പക്ഷേ ദൃശ്യമാണ് സിനിമയില്‍ അനീഷിന്റെ തലവര മാറ്റിയത് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഇപ്പോള്‍ എവിടെയും അനീഷിനെ അളിയനായിട്ടാണ് തിരിച്ചറിയുന്നത്, അതും മോഹന്‍ലാലിന്റെ അളിയന്‍. ഇനിയും ഏറെ വളരാന്‍ ശേഷിയുള്ളൊരു കലാകാരനാണ് തന്റെയുള്ളിലുള്ളതെന്ന് ചുരുക്കം ചില ചിത്രങ്ങളിലൂടെതന്നെ തെളിയിക്കാന്‍ അനീഷിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രോമിസിങ് യങ് സ്റ്റാറുകളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും അനീഷിനും സ്ഥാനമുണ്ട്.

അഭിനിവേശമായി നാടകം

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

കെപിഎസിയില്‍ 1200ലേറെ സ്റ്റേജുകളില്‍ നടനായി തിളങ്ങിയിട്ടുണ്ട് അനീഷ്. നാടകത്തെ തേഞ്ഞുപഴകിയ മാധ്യമമായി കാണുന്ന പുത്തന്‍ തലമുറയില്‍ ഏറെ വ്യത്യസ്തനാണ് അനീഷ് ജി മേനോന്‍. നാടകത്തിലൂടെ കലാരംഗത്തേയ്ക്ക് വന്ന അനീഷിന് സിനിമയേപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് നാടകവും.

റിയാലിറ്റിഷോയിലൂടെ സിനിമയിലേയ്ക്ക്

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ച വച്ചതോടെയാണ് അനീഷിന് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്.

സ്റ്റാര്‍ ഹണ്ട്

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ ഹണ്ട് എന്ന റിയാലിറ്റിഷോയിലുമുണ്ടായിരുന്നു അനീഷിന്റെ സാന്നിധ്യം. മോഹന്‍ ശര്‍മ്മ ഒരുക്കിയ ഗ്രാമം, പിടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍, അബ്രഹാം ലിങ്കണ്‍ ഒരുക്കിയ ട്രാക്ക് തുടങ്ങിയ ചിത്രങ്ങളിലും അനീഷ് അഭിനയിച്ചിട്ടുണ്ട്.

ബെസ്റ്റ് ആക്ടര്‍

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ അനീഷ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അപൂര്‍വ്വ രാഗങ്ങള്‍

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

സിബി മലയില്‍ പുതുമുഖ താരങ്ങളെ വച്ച് ഒരുക്കിയ അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലുമുണ്ടായിരുന്നു അനീഷിന്റെ സാന്നിധ്യം.

ജീത്തു ജോസഫിന്റെ സ്വന്തം താരം

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

ജീത്തു ജോസഫ് 2013ല്‍ ഇറക്കിയ മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലും ദൃശ്യത്തിലും അനീഷിന് വേഷം ലഭിച്ചു.

സംവൃത സുനിലിനൊപ്പം

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

നടി സംവൃത സുനിലിനൊപ്പം അനീഷ് അഭിനയിച്ച പരസ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദുലേഖയുടെ പരസ്യത്തിന് വേണ്ടിയായിരുന്നു ഇവര്‍ ഒന്നിച്ചത്.

ക്വിക് കേരള

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

മനോരമയുടെ ക്ലാസിഫൈഡ് പംക്തിയായ ക്വിക് കേരളയുടെ രസകരമായ പരസ്യത്തിലും അനീഷായിരുന്നു താരം.

സ്‌കീ ഐസ്‌ക്രീം

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

സ്‌കീ ഐസ്‌ക്രീമിന്റെ പരസ്യമായിരുന്നു അനീഷ് അഭിനയിച്ച മറ്റൊരു പരസ്യചിത്രം.

ലാസ്റ്റ് സപ്പര്‍

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

അനീഷ് ജി മേനോന്‍ സുപ്രധാന വേഷത്തിലെത്തുത്തുന്ന ഹ്രസ്വചിത്രമാണ്‌ ലാസ്റ്റ് സപ്പര്‍. തനിയ്ക്കീ ചിത്രത്തില്‍ ഏറെ പ്രതീക്ഷകളുണ്ടെന്ന് അനീഷ് പറയുന്നു. മഖ്ബൂല്‍ സല്‍മാനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.

ബാല്യകാലസഖി

നാടകം നല്‍കിയ കരുത്തുമായി അനീഷ് ജി മേനോന്‍

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടുമെത്തുകയാണ് അനീഷ് ജി മേനോന്‍. ചിത്രത്തില്‍ പൊന്‍കുരിശ് തോമയെന്ന കള്ളനായാണ് അനീഷിന്റെ വേഷപ്പകര്‍ച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X