അഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ്! അനീഷ് ജി മേനോന്റെ രസകരമായ പോസ്റ്റ് വൈറല്‍! കാണൂ

By Midhun Raj

ദൃശ്യത്തിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് അനീഷ് ജി മേനോന്‍. സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയുമാണ് താരം തിളങ്ങിനില്‍ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിലും ഒരു ചെറിയ വേഷത്തില്‍ അനീഷ് ജി മേനോന്‍ അഭിനയിച്ചിരുന്നു.

നടന്റെതായി പുറത്തിറങ്ങിയ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ വിജയചിത്രങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് രസകരമായൊരു പോസ്റ്റുമായിട്ടാണ് അനീഷ് ജി മേനോന്‍ എത്തിയിരിക്കുന്നത്. 2018ല്‍ അഭിനയിച്ച സിനിമകളിലധികവും ഹിറ്റാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ പറയുന്നുണ്ട്.

aneesh g menon

സേതും സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും എന്നാണ് അനീഷ് ജി മേനോന്‍ ചോദിക്കുന്നത്. നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വെെറലായി മാറിയിരിക്കുകയാണ്.

അനീഷ് ജി മേനോന്‍റെ പോസ്റ്റ്...

സേതൂം സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..??? ഹിഹി...??

അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ സിനിമകളും സാമ്പത്തിക ലാഭം കൊയ്തവയാണെയ്...

ക്യൂന്‍, സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി,ഒടിയന്‍,ഞാന്‍ പ്രകാശന്‍, അടാര്‍ ലൗ... ഇപ്പൊ ദേ... ലൂസിഫര്‍ 100 കോടിയില്‍ എത്തിനില്‍ക്കുന്നു. (അഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ് ??), അനീഷ് ജി മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X