Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ അളിയന് മമ്മൂട്ടിക്ക് കള്ളന്
മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജിത്തു ജോസഫ് പറഞ്ഞു, ഞാന്‍ അടുത്തതായി ചെയ്യുന്ന ചിത്രത്തിലും അനീഷിനൊരു റോളുണ്ട്. നായകന് മോഹന്‍ലാലാണ്. സത്യത്തില്‍ അനീഷ് ജി മേനോന് ഒന്ന് ഞെട്ടി. മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹത്തിനപ്പം ഒരു കോമ്പിനേഷന്‍ റോളെങ്കിലും ഉണ്ടാകണേ എന്ന് മാത്രമെ അനീഷ് ആഗ്രഹിച്ചിരുന്നുള്ള. എന്നാല്‍ ലൊക്കേഷനിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റ അളിയനാണെന്ന് അറിഞ്ഞത്.
അങ്ങനെ ദൃശ്യത്തിലെ രാഷ്ട്രീയക്കാരനായ അളിയന് ക്ലിക്കായി. ദൃശ്യം ഹിറ്റാകുമെന്നറിയാമായിരുന്നു പക്ഷെ ഇത്രയും അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അനീഷ് ജി മേനോന് പറയുന്നത്. ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിലും അനീഷ് വേഷമിട്ടിട്ടുണ്ട്.
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി അഭിനയിച്ച അനീഷിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമാണ്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി എന്ന ചിത്രത്തില്‍ പൊന്‍കുരിശ് തോമ എന്ന കള്ളനായാണ് അനീഷ് എത്തുന്നത്. ചില തമിഴ് ചിത്രങ്ങളിലും താരം കരാറൊപ്പിട്ടിട്ടുണ്ട്. അനീഷിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
നാടകങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയതാണ് അനീഷ്. 1200 ഓളം വേദികളില്‍ കെപിഎസിയ്ക്കൊപ്പം നാടകങ്ങളിലഭിനയിച്ച അനീഷ് റിയാലിറ്റി ഷോകളിലൂടെ സിനിമയിലുമെത്തി.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിലും അനീഷ് വേഷമിട്ടിട്ടുണ്ട്. താന്‍ അടുത്തതായി ചെയ്യുന്നത് ഒരു മോഹന്‍ലാല്‍ ചിത്രമാണെന്നും അതില്‍ അനീഷിനൊരു വേഷമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. സത്യത്തില്‍ മെമ്മറീസാണ് വഴിവച്ചത്

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
ദൃശ്യം വിജയ്ക്കുമെന്നറിയാമായിരുന്നു. പക്ഷെ മലയാള സിനിമകണ്ട ഏറ്റവും വലിയ വിജയമായി ഇത് മാറുമെന്ന് സത്യമായും പ്രതീക്ഷിച്ചില്ലെന്ന് അനീഷ് ജി മേനോന് പറയുന്നു.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
ദൃശ്യത്തില്‍ പ്രധാനവേഷം ചെയ്ത കുട്ടിപ്പട്ടാളങ്ങള്ക്കൊപ്പം

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഞാന്‍ യോഗ്യനല്ലെന്നാണ് അനീഷ് പറയുന്നത്. ഇത്രവലിയ ഒരു നടനായിട്ടും തന്നെ പോലൊരു പുതുമുഖത്തോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അത്ഭുതപ്പെടുത്തി. ഒറ്റടേക്കില്‍ ലാലേട്ടന് ഓകെ ആവുന്നത് കാണുമ്പോള്‍ ടെന്‍ഷനായിരുന്നു. പക്ഷെ ധൃതി വയ്ക്കാതെ സാവകാശം ചെയ്യാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞത്- അനീഷ് പറഞ്ഞു.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
മമ്മൂക്കയുള്പ്പടെ പ്രതിഭാധനരായവര്ക്കൊപ്പം ഒരിപിടി സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെന്നും അത് ഭാഗ്യമെന്ന് വിശ്വസിക്കുന്നെന്നും അനീഷ് പറഞ്ഞു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബാല്യകാല സഖിയാണ് അനീഷിന്റെ അടുത്ത ചിത്രം.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
മെമ്മറീസ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ അനീഷിന് ഈ കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ഇത്രയും പെട്ടന്ന് അദ്ദേഹം അടുത്ത ചിത്രത്തിലും വിളിക്കുമെന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ രണ്ട് വിജയചിത്രത്തിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യം.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
സംവിധായകനും അഭിനേതാവുമായ ജോയ് മാത്യുവിനൊപ്പം

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
തമിഴില്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ കരാറൊപ്പിട്ടിട്ടുണ്ട്. നമ്മ ഗ്രാമം എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യുന്നത്

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്
വാരിവലിച്ചു ചിത്രങ്ങള്‍ ചെയ്യേണ്ടെന്നാണ് അനീഷിന്റെ തീരുമാനം. പകരം ചെറുതെങ്കിലും നല്ല കഥാപാത്രങ്ങള്‍ ചെയ്യണം.